Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഹേന്ദ്ര സിങ് ധോണിയുടെ 300-ാം ഏകദിന മത്സരം; മുൻ ക്യാപ്റ്റന്റെ മുന്നൂറാം ഏകദിന മത്സരത്തിൽ മികച്ച വിജയം നേടുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ടീം കൊളംബോയിൽ; നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി എംഎസ് ധോണി

മഹേന്ദ്ര സിങ് ധോണിയുടെ 300-ാം ഏകദിന മത്സരം; മുൻ ക്യാപ്റ്റന്റെ മുന്നൂറാം ഏകദിന മത്സരത്തിൽ മികച്ച വിജയം നേടുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ ടീം കൊളംബോയിൽ; നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി എംഎസ് ധോണി

മറുനാടൻ ഡെസ്‌ക്

കൊളംബോ: മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ 300-ാം ഏകദിന മത്സരമാണിന്ന് കൊളംബോയിൽ നടക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻതാരമാകും ധോണി. മുൻ ക്യാപ്റ്റന്റെ മുന്നൂറാം ഏകദിന മത്സരത്തിൽ മികച്ച വിജയം നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യൻ ടീം ഇന്ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലിറങ്ങിയത്.

രണ്ട് ലോക റെക്കോർഡുകൾ കൂടി ധോണിയെ കാത്തിരിക്കുന്നുണ്ട്. നിലവിൽ 99 സ്റ്റംപിങ്ങുകൾ സ്വന്തം പേരിലുള്ള ധോണിക്ക് വെറും 1 സ്റ്റംപിങ് കൂടി ലഭിച്ചാൽ മൂന്നക്കം തികയ്ക്കുന്ന ലോകത്തെ ആദ്യ കീപ്പറാകും മുൻ ക്യാപ്റ്റൻ.

ഏകദിന ഫോർമാറ്റിൽ 72 നോട്ടൗട്ടുകളുള്ള ധോണിക്ക് ഒരു തവണ കൂടി ഇത് ആവർത്തിക്കാനായാൽ രണ്ടാമത്തെ റെക്കോർഡ് സ്വന്തമാക്കാം. ധോണിയെക്കൂടാതെ ഷോൺ പൊള്ളോക്ക്, ചാമിന്ദ വാസ് എന്നിവർക്കാണ് നിലവിൽ 72 നോട്ടൗട്ടുകൾ ഉള്ളത്.

അടുത്തവർഷത്തെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഒരുക്കം. മികച്ച ടീമിനെ തയ്യാറാക്കുകയാണ് ലക്ഷ്യം. ലങ്കൻ പര്യടനം കഴിഞ്ഞാൽ അടുത്തമാസം മുതൽ ഓസീസുമായാണ് ഇന്ത്യയുടെ ഏകദിന പോരാട്ടങ്ങൾ. ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് കോഹ്ലി സൂചന നൽകിക്കഴിഞ്ഞു. കുൽദീപ് യാദവ്, മനീഷ് പാണ്ഡെ, അജിൻക്യ രഹാനെ, ശ്രാദ്ധുൾ താക്കൂർ എന്നിവരാണ് പകരക്കാരുടെ നിരയിലുള്ളത്. ഇതിൽ ചിലർക്ക് ഇന്ന് അവസരം കിട്ടിയേക്കും.

300ാം മത്സരം കളിക്കുന്ന ധോണിയിലാണ് ശ്രദ്ധ. ടീമിലെ ഏറ്റവും മുതിർന്ന അംഗമായ ധോണി മികച്ച ഫോമിലാണ്. അവസാന രണ്ട് ഏകദിനങ്ങളിലും ധോണി ജയത്തിന് നിർണായക സംഭാവനകൾ നൽകി. സച്ചിൻ ടെൻഡുൽക്കർ (463), രാഹുൽ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹറുദ്ദീൻ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവർക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻതാരം 300 മത്സരം കളിക്കുന്നത്.

ഏറ്റവും കൂടുതൽ വിക്കറ്റ് കീപ്പറായിരുന്ന ഇന്ത്യക്കാരൻ എന്ന പദവിയും ധോനിക്കുണ്ട്. ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയതിൽ നാലാം സ്ഥാനം, ഏറ്റവും കൂടുതൽ സ്റ്റംപിങ്ങുകൾ നടത്തിയതിൽ ഒന്നാം സ്ഥാനം പങ്കിടുന്നു, ഒരു മൽസരത്തിൽ കൂടുതൽ പുറത്താക്കലുകൾ, കൂടുതൽ സ്റ്റംപിങ്ങുകൾ എന്നിവ നടത്തിയതിലും ഒന്നാം സ്ഥാനം പങ്കിടുന്നു.

ഏറ്റവും കൂടുതൽ മൽസരങ്ങളിൽ ക്യാപ്റ്റൻ പദവി വഹിച്ച വിക്കറ്റ് കീപ്പർ, ഐസിസി നേരിട്ടു നടത്തുന്ന മൂന്ന് ടൂർണമെന്റുകളിലും ട്രോഫി ഏറ്റുവാങ്ങിയ ഏക നായകൻ. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യൻസ് ട്രോഫി ലോകകപ്പ് ഏറ്റുവാങ്ങിയ ഏക വിക്കറ്റ് കീപ്പർ എന്നീ റെക്കോഡുകളും ധോണിയുടെ പേരിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP