Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസെടുത്തവരുടെ പട്ടികയിൽ ക്യാപ്റ്റൻ കൂളും; സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും ശേഷം പട്ടികയിലെത്തുന്ന നാലാമത്തെ കളിക്കാരൻ; ലോക ക്രിക്കറ്റിൽ 12ാം സ്ഥാനവും ഇനി മുൻ ഇന്ത്യൻ ക്യാപ്റ്റന് സ്വന്തം

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസെടുത്തവരുടെ പട്ടികയിൽ ക്യാപ്റ്റൻ കൂളും; സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും ശേഷം പട്ടികയിലെത്തുന്ന നാലാമത്തെ കളിക്കാരൻ; ലോക ക്രിക്കറ്റിൽ 12ാം സ്ഥാനവും ഇനി മുൻ ഇന്ത്യൻ ക്യാപ്റ്റന് സ്വന്തം

ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ ഇന്നിങ്സിലൂടെ മഹേന്ദ്ര സിങ് ധോനി ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസെടുത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന നാലമത്തെ ഇന്ത്യക്കാരനായിട്ടാണ് ധോനി പട്ടികയിൽ ഇടംപിടിച്ചത്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് പതിനായിരം റൺസ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ. ലോക ഏകദിന ക്രിക്കറ്റിൽ പതിനായിരം തികയ്ക്കുന്ന 12-ാമത്തെ താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് 33 റണ്ണായിരുന്നു പതിനായിരം തികയ്ക്കാൻ ധോനിക്ക് വേണ്ടിയിരുന്നത്. മത്സരത്തിൽ അദ്ദേഹം 37 റണ്ണെടുത്താണ് പുറത്തായത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നേട്ടവും മുൻ ഇന്ത്യൻ നായകനുണ്ട്. ശ്രീലങ്കയുടെ സംഗക്കാരയാണ് നേരത്തെ പട്ടികയിൽ ഇടംപിടിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.

18426 റണ്ണെടുത്തിട്ടുള്ള സച്ചിൻ സെണ്ടുൽക്കറാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണെടുത്തവരുടെ പട്ടികയ്ക്ക് നേതൃത്വം നൽകുന്നത്. സംഗക്കാര (14234), റിക്കി പോണ്ടിങ് (13704) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്തുള്ള ധോനിക്ക് 10004 റൺസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP