Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധോണി ബിസിനസ് രംഗത്തേക്ക്; താരത്തിന്റെ സ്പോർട്സ് വസ്ത്രങ്ങളുടെ ഷോപ്പ് റാഞ്ചിയിൽ; 'സെവൻ' എന്ന ബ്രാൻഡ് രാജ്യം മുഴുവൻ വ്യാപിപ്പിക്കും; ഷോപ്പിൽ യുവാക്കളുടെ വൻ തിരക്കെന്ന് വാർത്തകൾ

ധോണി ബിസിനസ് രംഗത്തേക്ക്; താരത്തിന്റെ സ്പോർട്സ് വസ്ത്രങ്ങളുടെ ഷോപ്പ് റാഞ്ചിയിൽ; 'സെവൻ' എന്ന ബ്രാൻഡ് രാജ്യം മുഴുവൻ വ്യാപിപ്പിക്കും; ഷോപ്പിൽ യുവാക്കളുടെ വൻ തിരക്കെന്ന് വാർത്തകൾ

റാഞ്ചി : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ബിസിനസിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശമായ റാഞ്ചിയിൽ പുതിയ ഫിറ്റ്നസ് സ്പോർട്സ് വസ്ത്രങ്ങളുടെ ഷോപ്പ് ആരംഭിച്ചു. 'സെവൻ' എന്ന ബ്രാൻഡിലുള്ള റാഞ്ചിയിലെ ആദ്യത്തെ കടയാണ് ആരംഭിച്ചത്. ഈ ബ്രാൻഡ് രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ് ധോണിയുടെ തീരുമാനം.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണിതെന്ന് ഷോപ്പ് ഉദ്ഘാടന വേളയിൽ ധോണി പറഞ്ഞു. റാഞ്ചിയിലെ ന്യൂക്ലിയസ് മാളിൽ ഗ്രൗണ്ട് ഫ് ളോറിലാണ് ധോണിയുടെ ഷോപ്പ്. ആദ്യ ദിവസം തന്നെ വൻ തിരക്കാണ് കടയിൽ അനുഭവപ്പെട്ടത്. ധോണിയുടെ ബ്രാൻഡ് ആയതുകൊണ്ടുതന്നെ യുവാക്കൾ കടയിലേക്ക് ഇരച്ചുകയറി.

പത്ത് വർഷത്തിനുശേഷം ഇവിടെ വീണ്ടും കണ്ടുമുട്ടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ധോണി പറഞ്ഞു. എന്തു കാര്യം ചെയ്യുമ്പോഴായാലും നിങ്ങളുടെ കഴിവിന്റെ 100 ശതമാനം പുറത്തെടുക്കുക. അത് കളിയായാലും പഠനമായാലും. അങ്ങിനെയുള്ളവർക്ക് ജീവിതവിജയം ഉറപ്പാണെന്ന് ധോണി യുവാക്കളോട് ആഹ്വാനം ചെയ്തു. സെവൻ ബ്രാൻഡിൽ ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യാനാണ് കമ്പനിയുടെ തീരുമാനമെന്ന് ധോണി പറഞ്ഞു.

2020 ആകുമ്പോഴേക്കും രാജ്യത്ത് 275 സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ പരിപാടി. ജീവിതത്തിലായാലും കളിയിലായാലും ഫിറ്റ്നസ് പ്രധാനമാണ്. ഫിറ്റ്നസ് നിലനിർത്താൻ ഫുട്ബോളും ബാഡ്മിന്റണും താൻ സ്ഥിരമായി കളിക്കാറുണ്ട്. ഏതുവിഭാഗക്കാർക്കും ഉപയോഗിക്കാൻ തരത്തിലുള്ള ഫിറ്റ്നസ് ഉൽപന്നങ്ങളാണ് ബ്രാൻഡിലൂടെ പുറത്തിറക്കുന്നതെന്നും ധോണി വ്യക്തമാക്കി.

നേരത്തെ വനിതാ ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹർമൻപ്രീതിനെ അഭിനന്ദിച്ച് ധോണി രംഗത്തെത്തിയിരുന്നില്ല എന്ന് വാർത്തകൾ വന്നിരുന്നു. ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കടന്നപ്പോൾ ഇന്ത്യക്ക് വിശ്വ വിജയങ്ങൾ സമ്മാനിച്ച നായകൻ പ്രതികരിച്ചിച്ചില്ലെന്നായിരുന്നു ആരോപണം. ഈ സമയത്ത് ധോണി തന്റെപുതിയ ഷോറൂം റാഞ്ചിയിൽ തുടങ്ങിയതിന്റെ തിരക്കിലായിരുന്നു.

കൗറിനെയും മിതാലിയെയും സംഘത്തേയും അഭിനന്ദിച്ച് ധോണി രംഗത്തെത്താത്തതല്ല ആരാധകരുടെ പ്രശ്നം. സേവന്റെ ഗുണഗണങ്ങൾ ഈ സമയത്ത് വർണിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ധോണിക്ക് ഇന്ത്യൻ പെൺപടയ്ക്ക് അഭിനന്ദനവുമായി ഒരു ട്വീറ്റെങ്കിലും ചെയ്യാമായിരുന്നെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും ധോണി വിവാദത്തിൽ പുകയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP