Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത തോൽവി താങ്ങാനാകുന്നില്ല; ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും; പുതിയ നായകനായുള്ള ചർച്ചകൾ തുടങ്ങി

കനത്ത തോൽവി താങ്ങാനാകുന്നില്ല; ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും; പുതിയ നായകനായുള്ള ചർച്ചകൾ തുടങ്ങി

ലണ്ടൻ: മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് സൂചന. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ധോണിയുടെ ക്യാപ്റ്റൻ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങിയത്.

അഞ്ചാം ടെസ്റ്റിനുശേഷം മാദ്ധ്യമങ്ങൾക്കു മുന്നിൽ ധോണി ഇക്കാര്യം സൂചിപ്പിക്കുയകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെ നേരിട്ട കനത്ത തോൽവിയിൽ നായകസ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ തോൽവിയുടെ ആഘാതവുമായി ഒത്തുപോവാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന കാര്യം നിങ്ങൾ കാത്തിരുന്നു കാണുക എന്നാണ് ധോണി മറുപടി നൽകിയത്.

നായകൻ എന്ന നിലയിൽ ടീമിനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് തോന്നുന്നതെന്നും ധോണി പറഞ്ഞു. ഇതോടെ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന സൂചനകൾ ശക്തമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-1ന് നാണംകെട്ട തോൽവി വഴങ്ങിരുന്നു. വിദേശത്ത് ഏറ്റവുമധികം ടെസ്റ്റുകൾ തോൽക്കുന്ന ഇന്ത്യൻ നായകനെന്ന റെക്കോർഡും ഇതിനിടെ ധോണിയെ തേടിയെത്തി. 14 ടെസ്റ്റിലാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ വിദേശത്ത് തോറ്റത്. 16 ടെസ്റ്റ് വീതം തോറ്റ സ്റ്റീഫൻ ഫ്‌ളെമിങ്ങിന്റെയും ബ്രയൻ ലാറയുടെയും പേരിലാണ് വിദേശതോൽവിയുടെ ലോകറെക്കോർഡ്.

അതിനിടെ ബിസിസിഐയിലെ ഒരു വിഭാഗം ധോണിയുടെ രക്തത്തിനായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് സൂചന. എന്നാൽ, ഐസിസി അധ്യക്ഷൻ എൻ ശ്രീനിവാസന്റെ പൂർണ പിന്തുണയുള്ള ധോണിയെ നീക്കാൻ ഏറെ പണിപ്പെടേണ്ടിവരുമെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ദയനീയമായ തുടർതോൽവികൾ ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണിക്കുള്ള സാധ്യതയ്യാണ് തുറന്നിടുന്നത്. മുൻ താരങ്ങളും ക്യാപ്റ്റൻ ധോണിക്കും കോച്ച് ഡങ്കൻ ഫഌച്ചറിനുമെതിരെ രംഗത്തെത്തി. അജിത് വഡേക്കർ, കെ ശ്രീകാന്ത്, സുനിൽ ഗാവസ്‌കർ എന്നിവരാണ് കോച്ചിനും ക്യാപ്റ്റനുമെതിരെ രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP