Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദിൽസ്‌കൂപ്പ്' ഇനി ചരിത്രത്തിന്റെ ഭാഗം; ശ്രീലങ്കയുടെ സൂപ്പർ താരം തിലകരത്‌നെ ദിൽഷൻ വിരമിക്കുന്നു; ഓസ്‌ട്രേലിയക്കെതിരായി സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയോടെ 17 വർഷം നീണ്ട കരിയറിന് അവസാനമാകും

'ദിൽസ്‌കൂപ്പ്' ഇനി ചരിത്രത്തിന്റെ ഭാഗം; ശ്രീലങ്കയുടെ സൂപ്പർ താരം തിലകരത്‌നെ ദിൽഷൻ വിരമിക്കുന്നു; ഓസ്‌ട്രേലിയക്കെതിരായി സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയോടെ 17 വർഷം നീണ്ട കരിയറിന് അവസാനമാകും

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ശ്രീലങ്ക താരം തിലകരത്‌നെ ദിൽഷൻ വിരമിക്കുന്നു. ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ഏകദിന- ട്വന്റി 20 മത്സരങ്ങളിൽ നിന്നും ദിൽഷൻ വിരമിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റിലെ 17 വർഷം നീണ്ട കരിയറിനാണ് ദിൽഷൻ ഇതോടെ വിരാമമിടുന്നത്. 2013 ൽ അദ്ദേഹം ടെസ്റ്റിൽ നിന്ന് വിരമിച്ചിരുന്നു.

സിംബാബ്വെയ്‌ക്കെതിരായി 1999 ലാണ് താരം അരങ്ങേറിയത്. 87 ടെസ്റ്റുകളും 329 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും ദിൽഷൻ കളിച്ചു. ഏകദിനത്തിൽ 10,000 റൺസ് നേടിയ 11 ാം ബാറ്റ്‌സ്മാനും നാലാമത്തെ ശ്രീലങ്കനും ആണ് ദിൽഷൻ. ട്വന്റി 20യിൽ മഹേല ജയവർധനക്ക് ശേഷം സെഞ്ച്വറി തികച്ച രണ്ടാമത്തെ ലങ്കൻ താരമാണ് ദിൽഷൻ. 2011ൽ ആസ്‌ട്രേലിയക്കെതിരായിരുന്നു (104 *) ഈ നേട്ടം.

വലംകൈയനായ ദിൽഷന്റെ സ്‌ട്രോക്കുകളും ദിൽസ്‌കൂപ്പുകളും പ്രശസ്തമാണ്. 39-കാരനായ താരം ടെസ്റ്റിൽ നിന്ന് വിരമിച്ച ശേഷവും ഏകദിനത്തിൽ തിളങ്ങിയിരുന്നു.

2014ൽ അദ്ദേഹം 41.25 ശരാശരിയിൽ 25 മത്സരങ്ങളിൽ 990 റൺസ് അടിച്ചുകൂട്ടിയത് ക്രിക്കറ്റ് ലോകം ആഘോഷമാക്കിയിരുന്നു. 2015 ആയിരുന്നു ദിൽഷന്റെ മികച്ച സമയം. 25 മത്സരങ്ങളിൽ 52.47 ശരാശരിയിൽ 1,207 റൺസാണ് ആ സമയത്ത് ദിൽഷൻ അടിച്ച്കൂട്ടിയത്. മെൽബണിൽ നടന്ന ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ നേടിയ (161*) ആണ് ഏറ്റവും ഉയർന്ന സ്‌കോർ. നാല് ശതകങ്ങളും താരം ആ വർഷം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP