Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്ഗാനിസ്ഥാനെതിരെ സാഹയ്ക്ക് പകരം ദിനേശ് കാർത്തിക് ടീമിൽ; നൈറ്റ് റൈഡേഴ്‌സ് നായകന് തുണയായത് ഐപിഎല്ലിലെ മിന്നും പ്രകടനം; ടെസ്റ്റ് ടീമിൽ മടങ്ങിയെത്തുന്നത് 8 വർഷങ്ങൾക്ക് ശേഷം

അഫ്ഗാനിസ്ഥാനെതിരെ സാഹയ്ക്ക് പകരം ദിനേശ് കാർത്തിക് ടീമിൽ; നൈറ്റ് റൈഡേഴ്‌സ് നായകന് തുണയായത് ഐപിഎല്ലിലെ മിന്നും പ്രകടനം; ടെസ്റ്റ് ടീമിൽ മടങ്ങിയെത്തുന്നത് 8 വർഷങ്ങൾക്ക് ശേഷം

മുംബൈ:ഈ മാസം അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയക്ക് പകരം ദിനേശ് കാർത്തികിനെ ഉൾപ്പെടുത്തി. ഐപിഎലിനിടെ സാഹയ്ക്ക് വിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് പകരക്കാരനായിട്ടാണ് കാർത്തിക്കിനെ ഉൾപ്പെടുത്തിയത്. നിദാഹസ് ട്രോഫി ഫൈനലിലെ മിന്നും പ്രകടനം ഐപിഎല്ലിലും തുടർന്നതാണ് തമിഴ്‌നാട് രഞ്ചി താരത്തിന് തുണയായത്.ജൂൺ 14ന് ആണ് അഫ്ഗാനിസ്ഥാൻ അവരുടെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ കളിക്കുന്നത്.

എട്ടു വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ദിനേശ് കാർത്തിക് തിരിച്ചെത്തുന്നത്.2010-ൽ ബംഗ്ലാദേശിനെതിരെയാണ് ദിനേശ് കാർത്തിക് അവസാനമായി ടെസ്റ്റ് കളിച്ചത്.ജൂൺ 14-നാണ് ബെംഗലൂരുവിലാണ് മത്സരം. ടെസ്റ്റ് ക്രിക്കറ്റ് പദവി ലഭിച്ച ശേഷം അഫ്ഗനിസ്ഥാന്റെ ആദ്യ മത്സരമാണിത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ദിനേശ് കാർത്തികിന് ടീമിലേക്ക് വഴിതെളിയിച്ചത്. കൊൽക്കത്തയ്ക്കായി അദ്ദേഹം 16 മത്സരങ്ങളിൽ നിന്നായി 498 റൺ നേടിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ സാഹ പരിക്ക് മാറി മടങ്ങിയെത്തിയേക്കും എന്നാണ് സൂചന

18ാം വയസ്സിൽ പാക്കിസ്ഥാനെതിരെ 93 റൺസ് നേടിയ കാർത്തികിനെ ഭാവി താരം എന്ന് വിളിച്ചിരുന്നുവെങ്കിലും ഒരിക്കലും തന്റെ കഴിവിന്റെ സ്ഥിരത പുലർത്താൻ കാർത്തികിന് കഴിഞ്ഞിരുന്നില്ല. എന്നാൽ കരിയറിൽ പലപ്പോഴും തന്റെ മികവ് പുറത്തെടുത്തിട്ടുള്ള കാർത്തിക് ഇപ്പോൾ കരിയറിലെ തന്നെ മികച്ച ഫോമിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP