Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോലി എല്ലാ അർത്ഥത്തിലും തികഞ്ഞ പ്രതിയോഗി; ചീത്ത വിളിക്കാൻ നിന്നാൽ എട്ടിന്റെ പണികിട്ടും; ഇന്ത്യയിൽ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസീസിനു മുന്നറിയിപ്പുമായി ഹസി

കോലി എല്ലാ അർത്ഥത്തിലും തികഞ്ഞ പ്രതിയോഗി; ചീത്ത വിളിക്കാൻ നിന്നാൽ എട്ടിന്റെ പണികിട്ടും; ഇന്ത്യയിൽ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസീസിനു മുന്നറിയിപ്പുമായി ഹസി

സിഡ്നി: ഇന്ത്യൻ നായകൻ വിരാട് കോലിയെ ചീത്തവിളിച്ചാൻ ഓസീസിനു പണികിട്ടുമെന്ന് മുൻ താരം മൈക്ക് ഹസിയുടെ മുന്നറിയിപ്പ്. എല്ലാ തരത്തിലും തികഞ്ഞ പ്രതിയോഗിയാണ് വിരാട് കോലി. ഓസീസ് ടീമംഗങ്ങൾ ചീത്തവിളിച്ചാൽ അതു കോലിക്ക് കൂടുതൽ കരുത്ത് പകരുന്നതിന് മാത്രമേ സഹായിക്കൂവെന്ന് ഹസി ചൂണ്ടിക്കാട്ടി.

എതിരാളികൾക്കു മേൽ ആധിപത്യം സ്ഥാപിക്കാനായി എതിർ ടീമംഗങ്ങളെ ചീത്ത പറയുന്ന (സ്ലഡ്ജിങ്) ഓസീസ് ടീമിന്റെ രീതി കോലിയുടെ അടുത്തു നടക്കില്ലെന്നാണ് ഹസി വ്യക്തമാക്കിയിരിക്കുന്നത്. കളിക്കിടയിലുണ്ടാകുന്ന വാക്കുതർക്കം ആസ്വദിക്കുന്ന വ്യക്തിയാണ് കോലി. വാക്കുതർക്കത്തിൽ ഉൾപ്പെടുന്നതും കോലിക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ് എന്റെ ധാരണ. അതുകൊണ്ടു തന്നെ കോലിക്കെതിരെ കളിക്കുന്നത് താനാണെങ്കിൽ ഒരിക്കലും ചീത്ത പറയാൻ നിൽക്കില്ലെന്നു ഹസി പറഞ്ഞു. സ്ലഡ്ജിങ്ങിനേക്കാൾ കോലിക്കും സംഘത്തിനുമെതിരെ കൃത്യമായ ആസൂത്രണത്തോടെ കളിക്കുകയാണ് വേണ്ടതെന്നും ഹസി വ്യക്തമാക്കി.

കളിക്കളത്തിലെ കയ്യേറ്റങ്ങളോ തെറി വിളിയോ അല്ല ഒരു ടീം വിജയത്തിന്റെ മാനദണ്ഡം. തങ്ങളുടെ കഴിവ് വളരെ വൈദഗ്ദ്ധ്യത്തോടെ, സ്ഥിരതയോടെ ഉപയോഗിക്കുവർക്കു മാത്രമേ വ്യക്തമായ ആധിപത്യത്തോടെ വിജയിക്കാനാകൂ- ഹസി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയക്കായി 79 ടെസ്റ്റ് കളിച്ച 41-കാരനായ ഹസി 2013ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലീയൻ ടീമുമായി നാലു മത്സരങ്ങളാണുള്ളത്.
ഫെബ്രുവരി 23ന് പുണെയിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP