Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോർ ഇനി ഇംഗ്ലണ്ടിന് സ്വന്തം; ഓസ്‌ട്രേലിയക്ക് എതിരെ ഇംഗ്ലീഷുകാർ നേടിയത് 481 റൺസ്; അലക്‌സ് ഹെയിൽസിനും ജോണി ബെയിർസ്‌റ്റോയ്ക്കും തകർപ്പൻ സെഞ്ച്വറികൾ; ഓസീസ് ബൗളർമാർക്കെല്ലാം കണക്കിന് `തല്ല്` കിട്ടി

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോർ ഇനി ഇംഗ്ലണ്ടിന് സ്വന്തം; ഓസ്‌ട്രേലിയക്ക് എതിരെ ഇംഗ്ലീഷുകാർ നേടിയത് 481 റൺസ്; അലക്‌സ് ഹെയിൽസിനും ജോണി ബെയിർസ്‌റ്റോയ്ക്കും തകർപ്പൻ സെഞ്ച്വറികൾ; ഓസീസ് ബൗളർമാർക്കെല്ലാം കണക്കിന് `തല്ല്` കിട്ടി

സ്പോർട്സ് ഡെസ്‌ക്‌

ട്രെന്റ് ബ്രിഡ്ജ്: ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് റെക്കോഡ് സ്‌കോർ.ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് ഇംഗ്ലണ്ട് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോർ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 481 റൺസ് നേടി. 2016ൽ ഇതേ ഗ്രൗണ്ടിൽ പാക്കിസ്ഥാനെതിരെ നേടിയ 444 റൺസ് എന്ന സ്വന്തം റെക്കോഡ് തന്നെയാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്. റൺ മഴ കണ്ട മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റിങ് നിരയിൽ ജോണി ബെയിർസ്‌റ്റോ, ഇഅലക്‌സ് ഹെയ്ൽസ് എന്നിവർ സെഞ്ച്വറി നേടി.

നായകൻ ഒയിൻ മോർഗൻ ഓപ്പണർ ജെയ്‌സൺ റോയ് എന്നിവർ അർഥ സെഞ്ച്വറി നേടി. 92 പന്ത് വീതം നേരിട്ട ഹെയ്‌ല്‌സ് 147ഉം ബെയിർ‌സ്റ്റോ 139ഉം റൺസ് വീതം നേടി. 30 പന്തിൽ നിന്നാണ് മോർഗൻ 67 റൺസ് നേടിയത്. ഓസീസ് ബൗളർമാരിൽ 70 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ആഷ്ടൺ ആഗർ മാത്രമാണ് റൺ വഴങ്ങുന്നതിൽ അൽപ്പമെങ്കിലും പിശുക്ക് കാണിച്ചത്. ആൻഡ്രൂ ടൈ 9 ഓവറിൽ 100 റൺസ് വഴങ്ങി. അഞ്ച് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ അവർക്ക് പരമ്പര സ്വന്തമാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP