Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫൈനലിൽ എത്താൻ ഇംഗ്ലണ്ട് വിരട്ടിയോടിച്ചത് കിരീടം നേടുമെന്ന് തോന്നിച്ച വമ്പന്മാരെ തോൽപ്പിച്ചു മുന്നേറിയ കിവീസിനെ; വിൻഡീസിനെ തകർത്ത് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടാനുള്ള ഭാഗ്യം ഇന്ന് ഇന്ത്യക്കാർക്ക് ഉണ്ടാകുമോ?

ഫൈനലിൽ എത്താൻ ഇംഗ്ലണ്ട് വിരട്ടിയോടിച്ചത് കിരീടം നേടുമെന്ന് തോന്നിച്ച വമ്പന്മാരെ തോൽപ്പിച്ചു മുന്നേറിയ കിവീസിനെ; വിൻഡീസിനെ തകർത്ത് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടാനുള്ള ഭാഗ്യം ഇന്ന് ഇന്ത്യക്കാർക്ക് ഉണ്ടാകുമോ?

ന്യൂഡൽഹി: വമ്പന്മാരെ ഒരുപോലെ അട്ടിമറിച്ച് തോൽവി അറിയാതെ മുന്നേറിയ ന്യൂസിലാന്റിന് നിർണ്ണായക മത്സരത്തിൽ അടിതെറ്റിയതോടെ ഫൈനൽ കാണാതെ പുറത്തായി. കിരീട പ്രതീക്ഷ ഉയർത്തിയ കിവീസിനെ അനായാസം തോൽപ്പിച്ച് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ എത്തി. ഇന്ന് നടക്കുന്ന ഇന്ത്യ- വിൻഡീസ് മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുക. ഗ്രൂപ്പ് മത്സരങ്ങളിൽ അനായാസം വിജയിച്ചു കയറിയ കിവീസിന് യാതൊരു അവസരവും നൽകാതെ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയത്തോടെയായിരുന്നു ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്.

സൂപ്പർ ടെന്നിൽ ആധികാരികമായ നാലു ജയങ്ങളുമായി ഗ്രൂപ് ചാമ്പ്യന്മാരായത്തെിയ ന്യൂസിലൻഡ് അടവുകളെല്ലാം മറന്ന് നിരായുധരായപ്പോൾ കൂറ്റൻ ടോട്ടൽ അനായാസം ചേസ് ചെയ്ത് ഇംഗ്ലീഷുകാർ വിജയം കൈപ്പിടിയിലാക്കി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തപ്പോൾ ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ മാന്യമായ സ്‌കോറായിരുന്നു. എന്നാൽ, മികച്ച ഫോമിൽ കളിച്ച ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ അനായാസം മുന്നേറി. കൂറ്റനടികളുമായി ഓപണർ ജാസൺ റോയ് (44 പന്തിൽ 78) മുന്നിൽനിന്ന് നയിച്ചതോടെ ഇംഗ്‌ളണ്ട് 17.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്ത് ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു. ഏപ്രിൽ മൂന്നിന് കൊൽക്കത്തയിലാണ് കിരീടപ്പോരാട്ടം.

ടോസ് നേടിയ ഇംഗ്‌ളണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ കിവികളെ ബാറ്റിങ്ങിനയക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും മൂക്കത്ത് വിരൽവച്ചുപോയിരുന്നു. പക്ഷേ, ചേസ്‌ചെയ്ത് ജയിക്കാനുള്ള ടീമിന്റെ മിടുക്കിൽ നായകൻ അർപ്പിച്ച വിശ്വാസം അക്ഷരംപ്രതി ശരിയായി. 11 ബൗണ്ടറിയും രണ്ട് സിക്‌സറുമായി ജാസൺ റോയ് കൊളുത്തിയ വെടിക്കെട്ട് സമാപിക്കുമ്പോഴേക്കും ഇംഗ്‌ളണ്ട് ജയം ഉറപ്പിച്ചു. എട്ട് ഓവറിൽ 82 റൺസിലത്തെിയപ്പോഴേ ഓപണർ അലക്‌സ് ഹെയ്ൽസ് പുറത്തായുള്ളൂ.

13ാം ഓവറിൽ സ്‌കോർ 110ലത്തെിയപ്പോൾ റോയ് മടങ്ങിയെങ്കിലും പിന്നാലെയത്തെിയ ജോ റൂട്ടും (27) ജോസ് ബട്‌ലറും (32) ഇംഗ്‌ളണ്ടിനെ അനായാസ വിജയത്തിലത്തെിച്ചു. പടുകൂറ്റൻ സ്‌കോറിലേക്കെന്നപോലെയായിരുന്നു കിവീസിന്റെ ബാറ്റിങ്. പക്ഷേ, തുടക്കത്തിലെ റണ്ണൊഴുക്കിനുശേഷം ഇംഗ്‌ളണ്ട് നിയന്ത്രണത്തോടെ പന്തെറിഞ്ഞ് 153ൽ പിടിച്ചുനിർത്തി.സ്‌കോർ പിന്തുടരുന്നത് ദുഷ്‌കരമാകുന്ന പിച്ചിൽ കിട്ടിയ അവസരം മുതലാക്കുന്ന വിധമായിരുന്നു ന്യൂസിലൻഡിന്റെ തുടക്കം. ഡേവിഡ് വില്ലി എറിഞ്ഞ ആദ്യ പന്തുതന്നെ മാർട്ടിൻ ഗുപ്റ്റിൽ ബൗണ്ടറി കടത്തി. ആദ്യ ഓവറിൽ ന്യൂസിലൻഡ് നേടിയത് 11റൺസ്.

ആവേശം അതിരു കടന്നപ്പോൾ ഗുപ്റ്റിൽ തന്നെ ആദ്യം വീണു. സ്‌കോർ 15ൽ നിൽക്കെ വില്ലിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടയിൽ വിക്കറ്റ് കീപ്പർ ബട്‌ലർ പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ കെയ്ൻ വില്യംസണ് കൂട്ടായി ക്രീസിലത്തെിയ കോളിൻ മൺറോ വമ്പൻ അടികളോടെ സ്‌കോർ ബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ വിലപ്പെട്ട 74 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. സ്പിന്നർ മൊയിൻ അലിയെ വിളിക്കാനുള്ള ക്യാപ്റ്റൻ ഒയിൻ മോർഗന്റെ തീരുമാനം ശരിയായിരുന്നു. മൂന്നാമത്തെ പന്തിൽ വില്യംസൺ വീണു. കൂറ്റനടിക്ക് ശ്രമിച്ച വില്യംസണെ സ്വന്തം ബൗളിങ്ങിൽ പിന്നിലേക്കോടി മൊയിൻ അലി തന്നെ മനോഹരമായി കൈയിലൊതുക്കി. 28 പന്തിൽ 32 റൺസാണ് വില്യംസൺ നേടിയത്.

അപ്പോഴും മറുവശത്ത് പതറാതെ കോളിൻ മൺറോ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ആദിൽ റാഷിദിനെ റിവേഴ്‌സ് സ്വീപ്പിലൂടെ സിക്‌സും പറത്തി. കൂടുതൽ അക്രമാസക്തനാകുന്നതിനിടെ ലിയം പ്‌ളങ്കറ്റിന്റെ പന്തിൽ മൊയിൻ അലി ബൗണ്ടറിക്കു മുന്നിൽ മൺറോയെ പിടികൂടി. 32 പന്തിൽ 46 റൺസാണ് മൺറോ സംഭാവന ചെയ്തത്. സിക്‌സറും രണ്ട് ഫോറുമടക്കം 23 പന്തിൽ 28 റൺസെടുത്തുകൊറി ആൻഡേഴ്‌സൺ പെട്ടെന്നുതന്നെ മടങ്ങി. ബെൻ സ്റ്റോക്കിന് വിക്കറ്റ്.റോസ് ടെയ്‌ലർ വന്നെങ്കിലും ഇംഗ്‌ളീഷ് ബൗളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ജോർദന്റെ പന്തിൽ ഒയിൻ മോർഗന് ക്യാച്ച്.

പിന്നെ തുടരെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അവസാന ഘട്ടത്തിൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഇംഗ്‌ളീഷ് ബൗളർമാർ വമ്പൻ സ്‌കോറിലത്തൊൻ ന്യൂസിലൻഡിനെ അനുവദിച്ചില്ല. ഒടുവിൽ എട്ട് വിക്കറ്റ് എറിഞ്ഞിട്ട ഇംഗ്‌ളണ്ട് ന്യൂസിലൻഡിനെ 20 ഓവറിൽ 153 റൺസിൽ പിടിച്ചുനിർത്തി. ബെൻ സ്റ്റോക് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഇന്ന് നടക്കുന്ന മത്സരത്തിൽ വിൻഡീസിനെതിരെ വിജയം നേടാമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. പരുക്കിനെ തുടർന്ന് യുവരാജ് സിങ്ങിനെ ലോകകപ്പ് ട്വന്റി20 ടീമിൽ നിന്നൊഴിവാക്കി. പകരം മനീഷ് പാണ്ഡെയെ ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികച്ച പ്രകടനമാണ് മനീഷ് പാണ്ഡെയെ ഇന്ത്യൻ ടീമിലെത്തിച്ചത്.

ഓസീസിനെതിരായ മൽസരത്തിനിടെയാണ് യുവരാജിന്റെ കാൽക്കുഴയ്ക്ക് പരുക്കേറ്റത്. വേദന സഹിച്ച് ക്രീസിൽ തുടർന്ന യുവരാജ് 18 പന്തിൽ 21 റൺസെടുത്ത് കോഹ്‌ലിക്കൊപ്പം നിർണായക കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ അവസാന ഏകദിനത്തിൽ മനീഷ് പാണ്ഡെയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ റെക്കോർഡ് ജയം നേടിയത്. നാളെ മുംബൈയിലാണ് ഇന്ത്യവെസ്റ്റ് ഇൻഡീസ് സെമിഫൈനൽ മൽസരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP