Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗംഭീർ വീണ്ടും ദേശീയ ടീമിലേക്ക്? ചാമ്പ്യൻസ് ടോഫി ടൂർണമെന്റിൽ ഗംഭീറിനെയും ഉൾപ്പെടുത്തണമെന്ന് സൗരവ് ഗാംഗുലി; ഐപിഎല്ലിലേത് മികച്ച പ്രകടനം

ഗംഭീർ വീണ്ടും ദേശീയ ടീമിലേക്ക്? ചാമ്പ്യൻസ് ടോഫി ടൂർണമെന്റിൽ ഗംഭീറിനെയും ഉൾപ്പെടുത്തണമെന്ന് സൗരവ് ഗാംഗുലി; ഐപിഎല്ലിലേത് മികച്ച പ്രകടനം

ഐപിഎൽ പത്താം സീസണിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തുന്ന മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇന്ത്യയുടെ ഏകദിന ടീമിൽ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. വരാനിരിക്കുന്ന ഐസിസി ചാമ്പ്യസ് ട്രോഫി ടൂർണമെന്റിൽ ഗംഭീറിനെ ഉൾപ്പെടുത്തണമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീർ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ഐപിഎല്ലിൽ ഗംഭീറിന്റെത് മികച്ച പ്രകടനമാണ്. കെ.എൽ രാഹുൽ പരിക്കേറ്റതിനാൽ ഗംഭീറിന് അവസരം നൽകുമെന്നാണ് കരുതപ്പെടുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

പതിനൊന്ന് മത്സരങ്ങളിൽനിന്നായി ഗംഭീർ 411 റൺസ് ഇതിനകം നേടിക്കഴിഞ്ഞു. നാല് അർധസെഞ്ച്വറികളുൾപ്പെടെയാണ് ഗംഭീറിന്റെ പ്രകടനം. കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാംസ്ഥാനത്താണ് ഇപ്പോൾ ഗംഭീർ.

ഇംഗ്ലണ്ടിനെതിരെ 2013ലാണ് ഗംഭീർ അവസാനമായി ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചത്. മോശം ഫോമിനെ തുടർന്ന് പിന്നീട് ടീമിൽ നിന്നും തഴയപ്പെട്ടു. അടുത്തിടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഗംഭീറിന് മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തോടെ ദേശീയ ടീമിലേക്ക് ഒരിക്കൽക്കൂടി മടങ്ങിവരാനാകുമെന്നാണ് ഗംഭീറിന്റെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP