Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീർ ഡൽഹി ഡയർ ഡെവിൾസിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു: പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീർ ഡൽഹി ഡയർ ഡെവിൾസിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു: പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ

ന്യൂഡൽഹി: ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) പ്രമുഖ ടീമായ ഡൽഹി ഡയർ ഡെവിൾസിന്റെ ക്യാപ്ടൻ സ്ഥാനത്തു നിന്നും ഗൗതം ഗംഭീർ രാജിവച്ചു. ശ്രേയസ് അയ്യരാണ് പുതിയ ക്യാപ്ടൻ.

ഡൽഹിയിലെ ഫിറോസ് ഖാൻ കോട്ട്‌ലയിൽ നടന്ന പത്ര സമ്മേളനത്തിൽ ഗംഭീർ തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ക്യാപ്ടൻ എന്ന നിലയിൽ ടീമിനായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ടീമിന്റെ ഇന്നത്തെ അവസ്ഥയുടെ പൂർണ ഉത്തരവാദിത്വവും എനിക്കാണ്. ഇതു തന്നെയാണ് തീരുമാനമെടുക്കാനുള്ള നല്ല സമയം- ഗംഭീർ പറഞ്ഞു.

ഇതു വരെ നടന്ന ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഡൽഹിക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് പോയിന്റുമായി ഈ ഐ.പി.എൽ സീസണിൽ ഏറ്റവും ഒടുവിലാണ് ഡൽഹി ഡയർ ഡെവിൾസിന്റെ സ്ഥാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP