Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോറ്റുതൊപ്പിയിട്ട ഇന്ത്യൻ ടീമിനെ പരിഹസിച്ചു മാക്‌സ്‌വെൽ; ടീമംഗങ്ങൾ സ്വാർഥരെന്നു വിമർശനം; ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടി മുൻ ഇന്ത്യൻ താരങ്ങളും

തോറ്റുതൊപ്പിയിട്ട ഇന്ത്യൻ ടീമിനെ പരിഹസിച്ചു മാക്‌സ്‌വെൽ; ടീമംഗങ്ങൾ സ്വാർഥരെന്നു വിമർശനം; ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടി മുൻ ഇന്ത്യൻ താരങ്ങളും

സിഡ്‌നി: ഓസ്‌ട്രേലിയയിൽ തോറ്റു തൊപ്പിയിട്ട ഇന്ത്യൻ ടീമിനെ വിമർശിച്ച് ഓസീസ് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ രംഗത്ത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ സ്വാർത്ഥരെന്നാണു മാക്‌സ്‌വെൽ വിശേഷിപ്പിച്ചത്.

അതിനിടെ, ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിക്കെതിരെ മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തി. ധോണിയെ മാറ്റി എല്ലാ ഫോർമാറ്റിലും കോഹ്‌ലിയെ ക്യാപ്റ്റനാക്കണം എന്നാണു താരങ്ങൾ ആവശ്യപ്പെടുന്നത്.

ഒരു ഓസ്‌ട്രേലിയൻ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് മാക്‌സ്‌വെൽ ഇന്ത്യൻ താരങ്ങൾ സ്വാർത്ഥരാണെന്ന അഭിപ്രായം മുന്നോട്ടുവച്ചത്. ചില ഇന്ത്യൻ കളിക്കാർ വ്യക്തിഗത റെക്കോർഡുകൾക്ക് വേണ്ടി കളിക്കുന്നവരാണെന്നായിരുന്നു മാക്‌സ്വെൽ പറഞ്ഞത്. കോഹ്‌ലിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ഈ അഭിപ്രായ പ്രകടനം.

അതേസമയം, വ്യക്തിഗത നേട്ടങ്ങളെക്കാൾ തനിക്കിഷ്ടം തന്റെ ടീം ജയിക്കുന്നതാതെന്ന് ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലി പറഞ്ഞു. അതാണു തനിക്ക് കൂടുതൽ സന്തോഷം തരുന്നതെന്നും കോഹ്‌ലി പറഞ്ഞു.

മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോൽവി നേരിടേണ്ടി വരുന്നതാണ് നിരാശയുണ്ടാക്കുന്നത് വിജയം ശീലമാക്കാൻ ടീം ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.
എന്നാൽ മാക്‌സ്വെല്ലിനെ തള്ളി ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തും ഓപ്പണർ ആരോൺ ഫിഞ്ചും എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. മാക്‌സ്വെല്ലിന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും തങ്ങൾക്ക് ഇന്ത്യൻ ടീമിനെ കുറിച്ച് ഇത്തരമൊരു അഭിപ്രായമില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പര നഷ്ടത്തിനു പിന്നാലെയാണ് ഇന്ത്യൻ ഏകദിന ടീം നായകൻ മഹേന്ദ്രസിങ് ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടി മുൻ താരങ്ങൾ രംഗത്തെത്തിയത്. മുൻ സ്പിന്നർ ഇ. പ്രസന്ന, മൊഹീന്ദർ അമർനാഥ് എന്നിവരാണ് ധോണി നായകസ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിരാട് കോഹ്‌ലിയെ ഇന്ത്യൻ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളുടെയും നായകനായി നിയമിക്കണമെന്നാണ് പ്രസന്നയുടെ ആവശ്യം. ധോണിക്ക് ഇപ്പോൾ 34 വയസായി. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് ഒരു മാറ്റമുണ്ടാക്കുന്നുണെ്ടങ്കിൽ എന്തുകൊണ്ട് അത് ഇപ്പോൾ ആയിക്കൂടാ-പ്രസന്ന ചോദിക്കുന്നു. നായകസ്ഥാനത്ത് കോഹ്‌ലിക്ക് തിളങ്ങാൻ കഴിയുമെന്നും പ്രസന്ന പ്രത്യാശിച്ചു.

നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണി നിരാശപ്പെടുത്തുന്നതായും ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽത്തന്നെ കോഹ്‌ലിയെ നായകനായി നിയമിക്കണമെന്നുമാണ് 1983ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായ മൊഹീന്ദർ അമർനാഥിന്റെ ആവശ്യം. യുവാക്കൾക്കു പ്രാമുഖ്യമുള്ള ടീമിനെ യുവാക്കളാണ് നയിക്കേണ്ടതെന്നും കപിൽദേവും ഗാവസ്‌കറുമടക്കമുള്ള മുൻ താരങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും അമർനാഥ് കൂട്ടിച്ചേർത്തു.

വിമർശനങ്ങൾ ഉയരുന്നുണെ്ടങ്കിലും ധോണിയെ ഈ വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായകനായി ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP