Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാര്യവട്ടത്ത് ട്വന്റി-ട്വന്റിയിൽ വിജയിച്ചത് ജയിൽ വകുപ്പും കുടുംബ ശ്രീയും; നാലര ലക്ഷം രൂപയുടെ കച്ചവടം നടത്തി ജയിൽ വകുപ്പും മൂന്നര ലക്ഷം രൂപയുടെ കച്ചവടം നടത്തി കുടുംബശ്രീയും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മൽസരത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല

കാര്യവട്ടത്ത് ട്വന്റി-ട്വന്റിയിൽ വിജയിച്ചത് ജയിൽ വകുപ്പും കുടുംബ ശ്രീയും; നാലര ലക്ഷം രൂപയുടെ കച്ചവടം നടത്തി ജയിൽ വകുപ്പും മൂന്നര ലക്ഷം രൂപയുടെ കച്ചവടം നടത്തി കുടുംബശ്രീയും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മൽസരത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി - 20 മത്സരത്തിൽ ഭക്ഷണ വില്പനയിൽ റെക്കാഡിട്ട് ജയിൽ വകുപ്പ്. മത്സരത്തിൽ രസം കൊല്ലിയായി മഴ എത്തിയിട്ടുപോലും ലക്ഷങ്ങളുടെ വരുമാനമാണ് ചപ്പാത്തി വില്പനയിലൂടെ ജയിൽ വകുപ്പിന് ലഭിച്ചത്. 3,44,000 രൂപയ്ക്കാണ് ചപ്പാത്തി വിറ്റുപോയത്. വടയും പഴംപൊരിയുമടക്കമുള്ള ലഘുഭക്ഷണ സാധനങ്ങളുടെ വില്പനയിലൂടെ 1,07,500 രൂപ വേറെയും ലഭിച്ചതായി ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു.

സ്റ്റേഡിയത്തിന്റെ അപ്പർ ലെവൽ ഗാലറിയിൽ 12 ഫുഡ് കോർട്ടുകളാണ് ജയിൽ വകുപ്പ് സജ്ജീകരിച്ചിരുന്നത്. മഴ മത്സരം തടസപ്പെടുത്തുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും നേരത്തേ തീരുമാനിച്ചപോലെ 60,000 ചപ്പാത്തി തന്നെ തയ്യാറാക്കി. മഴ വകവയ്ക്കാതെ കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയതോടെ അധികൃതർക്ക് സമാധാനമായി. 20 ഓവർ വീതമുള്ള മത്സരത്തിന്റെ ഇടവേളകളിലെ വില്പനയാണ് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. മത്സരം എട്ടോവറായി വെട്ടിക്കുറച്ചെങ്കിലും ഭക്ഷണവില്പനയ്ക്ക് അത് തടസമായില്ല. കളി തുടങ്ങാൻ വൈകിയതോടെ കാണികൾ ഭക്ഷണം കഴിക്കാൻ ഫുഡ് കോർട്ടിലെത്തി. ഒമ്പതേകാലിന് മത്സരം തുടങ്ങുന്നതിനു മുമ്പാണ് ഏറെപ്പേരും ഭക്ഷണം കഴിക്കാനെത്തിയത്.

27000 പേരാണ് അപ്പർ ലെവൽ ഗാലറിയിൽ ഉണ്ടായിരുന്നത്. 15000 പേർക്കുള്ള ഭക്ഷണമാണ് തയ്യാറാക്കിയിരുന്നത്. അഞ്ചു ചപ്പാത്തിക്കും ചിക്കൻ കറിക്കും 40 രൂപയും, ചപ്പാത്തിക്കും വെജിറ്റബിൾ കറിക്കും 30 രൂപയുമാണ് ഈടാക്കിയത്. സ്റ്റേഡിയത്തിലെ മറ്റു സ്വകാര്യ വില്പനശാലകളെക്കാൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കിട്ടുമെന്നറിഞ്ഞതോടെ കാണികളിൽ വലിയൊരു പങ്കും ജയിൽ കൗണ്ടറുകളിലേക്കെത്തി. പേപ്പർ കവറിൽ പൊതിഞ്ഞായിരുന്നു ഭക്ഷണം നൽകിയത്. ജയിൽ അന്തേവാസികൾ തന്നെ തയ്യാറാക്കിയ ഉഴുന്നുവട, ഉള്ളിവട, പഴംപൊരി, ഇലയട, ഉണ്ണിയപ്പം, നെയ്യപ്പം, അരിയുണ്ട, എള്ളുണ്ട തുടങ്ങി 14 ഇനം ലഘുഭക്ഷണ സാധനങ്ങളും കൗണ്ടറുകളിൽ എളുപ്പത്തിൽ വിറ്റുപോയി.
അഞ്ചുലക്ഷം രൂപയുടെ വില്പനയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഭക്ഷണം അധികം പാഴാകാതെ വില്പന നടത്താനായെന്ന് ജയിൽ സൂപ്രണ്ട് സന്തോഷ് കുമാർ പറഞ്ഞു. വലിയ വേദികളിൽ മാതൃകാപരമായും കുറഞ്ഞ വിലയ്ക്കും നല്ല ഭക്ഷണം ആളുകൾക്ക് എത്തിക്കാനാകുമെന്ന് തെളിയിച്ചെന്നും ഇത് വലിയ ആത്മവിശ്വാസമാണെന്നും നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആർ.എസ്. രാജേഷ് കുമാർ പറഞ്ഞു.

3,21,600 രൂപയ്ക്ക് ഭക്ഷണ സാധനങ്ങൾ വിറ്റ കുടുംബശ്രീയും പോക്കറ്റ് നിറച്ചിരുന്നു. ്റ്റേഡിയത്തിലെ 40 കൗണ്ടറുകളിലൂടെയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണവിൽപ്പന. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലെ ഇരുപത്തഞ്ചോളം യൂണിറ്റുകൾ തയാറാക്കിയ മലബാർ ബിരിയാണി മുതൽ കപ്പയും മീൻകറിയും വരെയുള്ള ഭക്ഷണത്തിന് ആവശ്യക്കാരേറെയായിരുന്നു. സ്റ്റേഡിയത്തിനു സമീപം വീടു വാടകയ്ക്കെടുത്തായിരുന്നു പാചകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP