Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെയ്യപ്പൻ ഐപിഎൽ വാതുവയ്‌പ്പിൽ പങ്കാളിയെന്നതിന് തെളിവ്; മെയ്യപ്പനും വിന്ധുധാരാസിംഗും സംസാരിച്ചത് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചത്

മെയ്യപ്പൻ ഐപിഎൽ വാതുവയ്‌പ്പിൽ പങ്കാളിയെന്നതിന് തെളിവ്; മെയ്യപ്പനും വിന്ധുധാരാസിംഗും സംസാരിച്ചത് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചത്

മുംബൈ: ഐപിഎൽ ഒത്തുകളിക്കേസിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പനെതിരെ തെളിവ്. വാതുവയ്പുകാരൻ വിന്ധു ദാരാസിങ്ങുമായുള്ള ടെലിഫോൺ സംഭാഷണത്തിലെ ശബ്ദം മെയ്യപ്പന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ബിസിസിഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പൻ.

ഐ പി എൽ ഒത്തുകളിയുമായി ബന്ധപ്പെട്ട ടേപ്പിലെ ശബ്ദം ഗുരുനാഥ് മെയ്യപ്പന്റേതാണെന്ന് മുംബൈയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയാണ് സ്ഥിരീകരിച്ചത്. ഒത്തുകളിക്ക് അറസ്റ്റിലായ വിന്ധു ധാരാസിംഗും മെയ്യപ്പനും സംസാരിച്ച ടേപ്പാണ് പരിശോധിച്ചത്. പരിശോധനാ റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന മുദ്ഗൽ കമ്മിറ്റിക്ക് നൽകും. ഈമാസം മുപ്പതിന് മുദ്ഗൽ കമ്മിറ്റി അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും.

ഐ പി എൽ ഒത്തുകളിക്ക് തെളിവായി മുംബൈ പൊലീസ് സമർപ്പിച്ച ടേപ്പ് കൃത്രിമമാണെന്നായിരുന്നു മെയ്യപ്പന്റേയും വിന്ധുവിന്റെയും വാദം. ഇതേത്തുടർന്നാണ് ടേപ്പ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധിച്ചത്. ഇതിനെ തുടർന്നാണ് ടേപ്പ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. വാതുവയ്പുകാർക്ക് ടീം വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഫോറൻസിക് പരിശോധന ഫലം.

വാതുവയ്പിൽ മെയ്യപ്പൻ പങ്കാളിയായിരുന്നതായി നേരത്തേ തന്നെ ജസ്റ്റിസ് മുകുൾ മുദ്ഗൽ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഗുരുനാഥൻ മെയ്യപ്പന്റെ കേസിൽ ചെന്നൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗവും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി വിരുദ്ധ സമിതിയോ ബി.സി.സി.ഐയോ കൂടുതൽ അന്വേഷണം നടത്തിയിട്ടില്ലെന്നു ജസ്റ്റിസ് മുകുൾ മുഗ്ദൽ കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.

ഐ.പി.എല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ മെയ്യപ്പൻ ലംഘിച്ചിട്ടുണ്ട്. 2013 മെയ്‌ 12 നു സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരം ഒത്തുകളിച്ചിരുന്നെന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്നും കമ്മിറ്റി റിപ്പോർട്ടിലുണ്ട്.

ഒത്തുകളിക്കേസിൽ രാജസ്ഥാൻ റോയൽസ് ഉടമ രാജ് കുന്ദ്രയ്‌ക്കെതിരെയും അന്വേഷണം തുടരുകയാണ്. മുദ്ഗൽ കമ്മിറ്റി ഈ മാസം മുപ്പതിനകം സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. അടുത്തമാസം പത്തിനാണ് കോടതി കേസ് പരിഗണിക്കുന്നത്. ചെന്നൈ സൂപ്പർകിങ്‌സും രാജസ്ഥാൻ റോയൽസും ഐപിഎല്ലിൽ തുടരുന്ന കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട് നിർണായകമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP