Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹനുമാൻ സ്വാമിയും തുണച്ചില്ല; വിദേശമണ്ണിലെ തുടർച്ചയായ പരാജയങ്ങൾ ഇന്ത്യ ഓവലിലും ആവർത്തിച്ചു

ഹനുമാൻ സ്വാമിയും തുണച്ചില്ല; വിദേശമണ്ണിലെ തുടർച്ചയായ പരാജയങ്ങൾ ഇന്ത്യ ഓവലിലും ആവർത്തിച്ചു

ക്രിക്കറ്റ് താരങ്ങൾ അന്ധവിശ്വാസികളാണ് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പോലും അന്ധവിശ്വാസത്തിന്റെ ഭാഗമായി ആദ്യം ഇടതുകാലിൽ ആയിരുന്നു പാഡ് കെട്ടിയിരുന്നത്. വിദേശമണ്ണിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് അവസാന ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ സാക്ഷാൽ ഹനുമാൻ സ്വാമിയിൽ അഭയം പ്രാപിച്ചിരുന്നു. ഓവൽ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ഡ്രസ്സിങ് റൂമിന്റെ ചുവരിൽ വലിയ അക്ഷരത്തിൽ ഒട്ടിച്ചുവച്ചിരുന്നതും ഹനുമാൻ സ്‌തോത്രങ്ങളായിരുന്നു. എന്നാൽ ഹനുമാൻ സ്വാമിയും ഇന്ത്യൻ ടീമിനെ കൈവിടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്നിങ്‌സിനും 244 റണ്ണിനും ആണ് ഇന്ത്യ ഇന്നലെ അടിയറവ് പറഞ്ഞത്.

മുമ്പ് പലതവണയും ധോണി ഹനുമാൻ സ്വാമിയെ കൂട്ടുപിടിച്ചിരുന്നു. 2013ലെ ചെന്നൈ സൂപ്പർ കിങ്‌സ്-മുംബൈ ഇന്ത്യൻസ് ഐപിഎൽ ഫൈനലിനിടെയും വിജയത്തിനായി ധോണി ഹനുമാനെ കൂട്ടുപിടിച്ചിരുന്നു. എന്നാൽ അന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഉടമ കൂടിയായ ഐസിസി ചെയർമാൻ എൻ. ശ്രീനിവാസന്റെ നിർദേശപ്രകാരമാണ് ഡ്രസിങ് റൂമിലെ ചുവരിൽ ഹനുമാൻ സ്‌തോത്രങ്ങൾ വലിയ അക്ഷരത്തിൽ സ്ഥാനം പിടിച്ചതെന്നാണ് റിപ്പോർട്ട്. 2011ലെ ലോകകപ്പിനിടെയും മത്സരങ്ങൾക്ക് മുമ്പ് ദൈവഭക്തരായ ഇന്ത്യൻ താരങ്ങൾ ഹനുമാൻ സ്‌തോത്രങ്ങൾ ഉരുവിട്ടിരുന്നതായി ടീം മീനേജരായിരുന്ന രഞ്ജിബ് ബിസ്വാൾ വ്യക്തമാക്കിയിരുന്നു.

സാക്ഷാൽ ഹനുമാൻ സ്വാമിക്ക് പോലും രക്ഷിക്കാൻ കഴിയാത്ത തരത്തിലായിരുന്നു ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഹനുമാൻ സ്‌തോത്രം ഉരുവിട്ടാലോ ഹനുമാന്റെ ചിത്രം ചുമരിൽ പതിച്ചാലോ മാത്രം പോര ക്രീസിൽ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചാൽ മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളൂ എന്നും ഓവൽ ടെസ്റ്റിലെ ഇന്ത്യൻ താരങ്ങളുടെ പരാജയം വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്നിങ്‌സിനും 244 റണ്ണിനും ആണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ മത്സര പരമ്പര 31ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 148നെതിരേ ഇംഗ്ലണ്ട് നേടിയത് 486 റൺസ്. അതിലൂടെ ഇന്ത്യക്കുമേൽ വന്നടിഞ്ഞത് 338 റൺസ് എന്ന ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 29.2 ഓവറിൽ വെറും 94 റൺസോടെയും അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP