Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച കുട്ടിക്കാലം; അവരെപ്പോലെ സിക്‌സർ പറത്താൻ തുടങ്ങി; ക്രീസിലിറങ്ങിയാൽ ഇന്ന് ബൗളർമാരെ സിക്‌സർ പറത്തുന്നതു മാത്രമേ ആലോചിക്കാറുള്ളൂ; ലോകകപ്പ് കിരീടം കൈവിട്ടു പോയതിൽ നിരാശ; ഇന്ത്യയുടെ വനിതാ സെവാഗ് ഹർമൻപ്രീത് കൗർ പറയുന്നു

ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച കുട്ടിക്കാലം; അവരെപ്പോലെ സിക്‌സർ പറത്താൻ തുടങ്ങി;  ക്രീസിലിറങ്ങിയാൽ ഇന്ന് ബൗളർമാരെ സിക്‌സർ പറത്തുന്നതു മാത്രമേ ആലോചിക്കാറുള്ളൂ; ലോകകപ്പ് കിരീടം കൈവിട്ടു പോയതിൽ നിരാശ; ഇന്ത്യയുടെ വനിതാ സെവാഗ് ഹർമൻപ്രീത് കൗർ പറയുന്നു

മുംബൈ: 115 പന്തിൽ 171 റൺസ് നേടിയ ആ ഇന്നിങ്‌സിന് മുന്നിൽ ഓസ്‌ട്രേലിയൻ പട
പട തലകുനിച്ചപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചത് പുരുഷതാരങ്ങളോളം തന്നെ തലയെടുപ്പും താരമൂല്യവുമുള്ള ഒരു വനിതാക്രിക്കറ്റ് താരത്തെയായിരുന്നു.ഗാലറിക്ക് മുകളിലൂടെ സിക്സ് പായിച്ചു കൊണ്ട് കാണികളെ ത്രസിപ്പിക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഹർമൻ പ്രീത് കൗർ. സിക്‌സറുകൾ ഹരമാക്കിയ ഈ ബാറ്റിങ് ശൈലി തന്നെയാണ് കൗറിനെ 'ഇന്ത്യയുടെ വനിതാ സെവാഗ' എന്ന് വിശേഷണത്തിന് പോലും അർഹയാക്കിയത്.

എന്നാൽ ഇടിമിന്നൽ പോലെയുള്ള ഈ സിക്‌സർ പറത്തലിന് പ്രചോദനമായത് എന്താണെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് ഹർമൻപ്രീത് കൗർ.കുട്ടിക്കാലം മുതൽ ആൺകുട്ടികളോടൊപ്പമാണ് കളിച്ചു വളർന്നത്. അവർ സിക്‌സടിക്കുന്നതു കണ്ടാണ് താനും സിക്‌സറുകൾ പറത്തിത്തുടങ്ങിയത് എന്നാണ് കൗർ പറയുന്നത്.അന്നുമുതലേ തുടങ്ങിയതാണ് കൗറിന്റെ് ഈ സിക്സ് പ്രേമം. ക്രീസിലിറങ്ങിയാൽ പിന്നെ ബൗളർമാരെ സിക്സിലേയ്ക്ക് പറത്തുന്നത് മാത്രമേ ആലോചിക്കാറുള്ളുവെന്നും കൗർ പറയുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം മുംബൈയിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.ഫൈനലിൽ ഇന്ത്യയെ ജയിപ്പിക്കണമെന്ന ആഗ്രഹവുമായാണ് താൻ ഇറങ്ങിയത്. പക്ഷെ ആ ഷോട്ട് പിഴച്ചു. പടിക്കലെത്തി കിരീടം കൈവിട്ടതിൽ നിരാശയുണ്ടെന്നും കൗർ പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് കൗർ കുറിച്ചത്. ഏകദിനത്തിൽഇന്ത്യൻ വനിതയുടെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും. 20 ഫോറുകളും ഏഴു സിക്സുകളും നേടിയ കൗർ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന വനിതാ ലോകറെക്കോർഡും സ്വന്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP