Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎല്ലിൽ അംലയുടെ രണ്ടാം സെഞ്ച്വറിയും പാഴായി; കിങ്‌സ് ഇലവൻ പഞ്ചാബിനെ ഗുജറാത്ത് ലയൺസ് തകർത്തത് ആറ് വിക്കറ്റിന്; തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടി

ഐപിഎല്ലിൽ അംലയുടെ രണ്ടാം സെഞ്ച്വറിയും പാഴായി; കിങ്‌സ് ഇലവൻ പഞ്ചാബിനെ ഗുജറാത്ത് ലയൺസ് തകർത്തത് ആറ് വിക്കറ്റിന്; തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടി

മൊഹാലി:ഒരു സീസണിൽ രണ്ട് ഐപിഎൽ സെഞ്ച്വറി നേടുക, അതും ടെസ്റ്റ് ബാറ്റ്‌സ്മാൻ എന്ന് മുദ്രകുത്തപ്പെട്ട ഒരു താരം. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ദക്ഷിണാഫ്രിക്കൻ താരം ഹഷിം അംല(104) ഈ സീസണിൽ നേടിയ രണ്ടാം സെഞ്ചുറി പാഴായി. ആദ്യം ബാറ്റു ചെയ്ത് മൂന്നു വിക്കറ്റിന് 189 റൺസെടുത്ത കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഗുജറാത്ത് ലയൺസ് ആറു വിക്കറ്റ് വിജയം നേടി. തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മേൽ കരിനിഴൽ വീണു

അംലയുടെ സെഞ്ച്വറി കരുത്തിൽ പഞ്ചാബ് ഉയർത്തി 190 റൺസിന് ഗുഡജറാത്ത് സിംഹങ്ങളുടെ മറുപടി അടിക്ക് തിരിച്ചടി എന്ന വിധത്തിലായിരുന്നു.ഗുജറാത്തിനു വേണ്ടി ഡ്വെയ്ൻ സ്മിത്ത് 39 പന്തുകളിൽ 74 റൺസോടെ റൺവേട്ടയ്ക്ക് തുടക്കമിട്ടു. ഇഷൻ കിഷൻ 24 പന്തുകളിൽ 29 റൺസെടുത്തു. ക്യാപ്റ്റൻ റെയ്‌ന 25 പന്തുകളിൽ 39 റൺസും ദിനേഷ് കാർത്തിക് 23 പന്തുകളിൽ 35 റൺസുമെടുത്തു. രണ്ടു പന്തുകൾ ബാക്കി നിർത്തിയായിരുന്നു ഗുജറാത്തിന്റെ വിജയം.

നേരത്തെ അംല വെറും 60 പന്തുകളിൽ നിന്നാണു 104 റൺസിലെത്തിയത്. എട്ടു ബൗണ്ടറിയും അഞ്ചു സിക്‌സറും നേടി. അവസാന ഓവറിൽ ബേസിൽ തമ്പിക്കെതിരെ നേടിയ സിക്‌സറോടെയാണു സെഞ്ചുറി പിന്നിട്ടത്. തൊട്ടടുത്ത പന്തിൽ പുറത്താവുകയും ചെയ്തു. ഷോൺ മാർഷ് 43 പന്തുകളിൽ നിന്നു ആറു ബൗണ്ടറിയുമായി 58 റൺസെടുത്തു. ഒപ്പൺ മാർട്ടിൻ ഗപ്റ്റിലിനെ ആദ്യ ഓവറിൽ തന്നെ അവർക്ക് നഷ്ടമായിരുന്നു. സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെയും അംല സെഞ്ച്വറി നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP