Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷമിയുടെ പണം മാത്രമാണ് ഹാസിൻ ജഹാൻ മോഹിച്ചിരുന്നത്; ഓരോ മാസത്തിലും ഷോപ്പിങിനായി പൊടിച്ചത് ലക്ഷങ്ങൾ; സ്വന്തം പേരിൽ കുറെ പ്രോപ്പർട്ടികൾ വാങ്ങാനായിരുന്നു ശ്രമം; പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വക്കീൽ മുഖാന്തിരം ശ്രമിച്ചിരുന്നുവെങ്കിലും അവർ വഴങ്ങിയില്ല; ഹാസിൻ ജഹാനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ഷമിയുടെ അടുത്ത ബന്ധു

ഷമിയുടെ പണം മാത്രമാണ് ഹാസിൻ ജഹാൻ മോഹിച്ചിരുന്നത്; ഓരോ മാസത്തിലും ഷോപ്പിങിനായി പൊടിച്ചത് ലക്ഷങ്ങൾ; സ്വന്തം പേരിൽ കുറെ പ്രോപ്പർട്ടികൾ വാങ്ങാനായിരുന്നു ശ്രമം; പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വക്കീൽ മുഖാന്തിരം ശ്രമിച്ചിരുന്നുവെങ്കിലും അവർ വഴങ്ങിയില്ല; ഹാസിൻ ജഹാനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ഷമിയുടെ അടുത്ത ബന്ധു

കൊൽക്കട്ട: മുഹമ്മദ് ഷമിയും ഭാര്യയും തമ്മിലുള്ള പ്രശ്‌നത്തിൽ ഷമിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള പ്രശനങ്ങൾ കുറേ മുൻപ് തുടങ്ങിയതാണെന്നും ഷമിയുടെ പണം മാത്രമാണ് ഹാസിൻ ജഹാൻ മോഹിച്ചിരുന്നതെന്നുമാണ് ബന്ധു ആരോപിച്ചു. വൻ ധൂർത്തുകാരിയാണ് ഹാസിൻ ജഹാനെന്നാണ് അവരുടെ കുറ്റപ്പെടുത്തൽ.

ഓരോ മാസത്തിലും ലക്ഷങ്ങളുടെ ഷോപ്പിങ് ആണ് ഇവർ നടത്തിയതെന്നും, ഷമിയും ഹാസിനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വക്കീൽ മുഖാന്തിരം ശ്രമിച്ചിരുന്നുവെങ്കിലും ഹാസിൻ അതിന് തയാറായിരുന്നില്ല. സ്വന്തം പേരിൽ കുറെ പ്രോപ്പർട്ടികൾ വാങ്ങാനായിരുന്നു അവർ ആ സമയം ശ്രമിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഹസിൻ ജഹാനെതിരെ മറ്റു ചില വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. താനുമായുള്ള ബന്ധത്തിൽ ഹസിൻ ജഹാന് രണ്ട് പെൺമക്കൾ ഉണ്ടെന്ന് ആദ്യ ഭർത്താവ് സൈഫുദ്ധീൻ വെളിപ്പെടുത്തിയിരുന്നു. 'മക്കളുമായി ആഴ്‌ച്ചയിൽ രണ്ടോ മൂന്നോ വട്ടം അവൾ സംസാരിക്കാറുണ്ട്. മൂത്തയാൾ പത്താം ക്ലാസിലും രണ്ടാമത്തെയാൾ ആറാം ക്ലാസിലുമാണ്. 'ഹസിൻ ജഹാനുമായുള്ള തന്റെ വിവാഹവും പ്രണയ വിവാഹം ആയിരുന്നുവെന്ന് സൈഫുദ്ധീൻ പറയുന്നു.ഹസിൻ ജഹാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി പ്രണയാഭ്യർത്ഥ്യന നടത്തിയതെന്നും അക്കാലത്ത് ഹസിൻ ജഹാൻ പഠനത്തിലും കായിക മത്സരങ്ങളിലും മുന്നിലായിരുന്നുവെന്ന് സൈഫുദ്ദീൻ പറഞ്ഞു.

2002ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 2010ലായിരുന്നു ഹസിൻ ജഹാൻ സൈഫുദ്ദീനിൽ നിന്നും വിവാഹ മോചനം നേടിയത്. എന്തിനാണ് ഹസിൻ ജഹാൻ വിവാഹ മോചനം നേടിയത് എന്ന് സൈഫുദ്ധീന് തന്നെ അറിയില്ല. എന്തിനാണ് ഉപേക്ഷിച്ച് എന്ന് ഹസിൻ ജഹാന് മാത്രമേ അറിയൂ എന്ന് സൈഫുദ്ദീൻ പറഞ്ഞിരുന്നു. തങ്ങൾ തമ്മിൽ പലപ്പോഴായി വഴക്കുകൾ ഉണ്ടായിട്ടുണ്ട്.എന്നാൽ ഹസിൻ ജഹാന് സ്വന്തം കാലിൽ നിൽക്കണമെന്നും സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷം തനിക്ക് ഹസിൻ ജഹാനുമായി ഒരു ബന്ധവും ഇല്ലെന്നും സൈഫുദ്ദീൻ വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് ഷമിയുമായുള്ള വിവാഹത്തിന് മുൻപ് കൊൽക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്നു ഹസിൻ ജഹാൻ. ഐപിഎൽ മത്സരങ്ങളിൽ ചിയർ ലീഡർ കൂടിയായിരുന്ന ഹസിൻ ജഹാനുമായി ഷമി അടുപ്പത്തിലാകുന്നത് ഈ സമയത്തായിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2014ൽ വിവാഹം കഴിക്കുന്നത്. തുടർന്ന ഹസിൻ തന്റെ മോഡലിങ് കരിയർ അവസാനിപ്പിക്കുകയായിരുന്നു.

തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്ന ഹാസിൻ ജഹാന്റെ പരാതിയിൽ കൊലപാതകശ്രമത്തിനടക്കം എട്ടോളം കേസുകൾ ഷമിക്കെതിരേ പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്. ജഹാൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിന് പുറമെ ക്രിക്കറ്റ് ഭരണ സമിതിയും മുഹമ്മദ് ഷമിക്കെതിരേ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഷമിക്കെതിരേ അന്വേഷണം നടത്തും. ഷമിയുമായി ബന്ധപ്പെട്ട് നടന്ന പണകൈമാറ്റമാണ് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP