Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിച്ചുപൂസായ ഗിബ്‌സിനെ കളിപ്പിക്കണമോ വേണ്ടയോ എന്ന് നായകൻ സ്മിത്ത് ആലോചിച്ചു; രണ്ടും കല്പിച്ചു കളത്തിറക്കിയ ഗിബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വാരിക്കൂട്ടിയത് 175 റൺസ്; ഏകദിനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം തന്റെ മദ്യലഹരി മൂലമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ

അടിച്ചുപൂസായ ഗിബ്‌സിനെ കളിപ്പിക്കണമോ വേണ്ടയോ എന്ന് നായകൻ സ്മിത്ത് ആലോചിച്ചു; രണ്ടും കല്പിച്ചു കളത്തിറക്കിയ ഗിബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വാരിക്കൂട്ടിയത് 175 റൺസ്; ഏകദിനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം തന്റെ മദ്യലഹരി മൂലമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ

കേപ്ടൗൺ: 2006 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക നേടിയ ചരിത്ര വിജയത്തിൽ തന്റെ മിന്നുന്ന പ്രകടനം മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഹെർഷൽ ഗിബ്‌സിന്റെ വെളിപ്പെടുത്തൽ. ഏകദിന ചരിത്രത്തിൽ പിന്തുടർന്നു ജയിച്ച ഏറ്റവും ഉയർന്ന സ്‌കോർ ആണ് ഓസ്‌ട്രേലിയ കുറിച്ച 434 റൺസ്. 111 പന്തുകളിൽ നിന്ന് 175 റൺസ് വാരിക്കൂട്ടിയ ഓപ്പണർ ഗിബ്‌സായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയുടെ ഹീറോ.

എന്നാൽ മദ്യലഹരിയിൽ നിന്നും പൂർണമായും വിമുക്തനാകാതെയാണ് താൻ അന്ന് കളം പിടിച്ചതെന്ന് ഗിബ്‌സ് പറയുന്നു. തന്റെ ആത്മകഥയിലാണ് ഗിബ്‌സിന്റെ ഈ വെളിപ്പെടുത്തൽ. മത്സരത്തിന്റെ തലേന്ന് രാത്രിമുതൽ ഏതാണ്ട് നേരം പുലരുവോളം താൻ മദ്യപിക്കുകയായിരുന്നുവെന്നും കളത്തിനും പുറത്തും എന്നും വിവാദങ്ങളുടെ തോഴനായ ഗിബ്‌സ് വെളിപ്പെടുത്തുന്നു,

മത്സരത്തിന്റെ തലേന്ന് രാത്രി താൻ കിടന്നുറങ്ങുന്നതിന് മുമ്പ് ഹോട്ടൽ റൂമിൽ നിന്നും നോക്കുമ്പോൾ മദ്യപാനം തുടരുന്ന ഗിബ്‌സിനെ കണ്ടിരുന്നുവെന്ന് ഓസീസ് താരം മൈക്ക് ഹസി തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. രാത്രി മുഴുവൻ മദ്യപിച്ച ഗിബ്‌സ് പാതി മദ്യപിച്ചാണ് മത്സരദിവസം പ്രഭാതഭക്ഷണത്തിനെത്തിയതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ ശരിവച്ചിരിക്കുകയാണ് ഗിബ്‌സ് ഇപ്പോൾ.

മത്സര തലേന്നുള്ള ഗിബ്‌സിന്റെ അമിത മദ്യപാനം നായകൻ സ്മിത്തിനെയും പരിശീലകൻ മിക്കി ആർതറിനെയും ഏറെ ചൊടിപ്പിച്ചിരുന്നു. ഏറെ കൂടിയാലോചനക്ക് ശേഷമാണ് ഗിബ്‌സിനെ കളിപ്പിക്കാൻ അന്ന് ടീം നിശ്ചയിച്ചത്. ഏകദിന കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന് കെട്ടഴിച്ച് അപ്രാപ്യ ലക്ഷ്യത്തിലേക്ക് ടീമിനെ കൈപ്പിടിച്ച് ഉയർത്താൻ ഗിബ്‌സിന് അന്ന് കഴിഞ്ഞിരുന്നില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടികളാകും താരത്തെ കാത്തിരുന്നിട്ടുണ്ടാകുക. എന്നാൽ ഒരൊറ്റ ഇന്നിങ്‌സിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ തന്നെ ഓമനയായി ദക്ഷിണാഫ്രിക്കയുടെ ഈ ഓപ്പണർ മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP