Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി ഏകദിനത്തിൽ ആദായ നികുതി അന്വേഷണം; സംസ്ഥാന അസോസിയേഷനോട് വിവരങ്ങൾ തരിക്കി; വിൻഡീസ് കളിക്കാർക്ക് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് ടിസി മാത്യു

കൊച്ചി ഏകദിനത്തിൽ ആദായ നികുതി അന്വേഷണം; സംസ്ഥാന അസോസിയേഷനോട് വിവരങ്ങൾ തരിക്കി; വിൻഡീസ് കളിക്കാർക്ക് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് ടിസി മാത്യു

ന്യൂഡൽഹി: കൊച്ചി ഏകദിനം മുടങ്ങാതിരിക്കാൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ബിസിസിഐ പണം നല്കിയെന്ന ആരോപണത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടിസി മാത്യു അടക്കമുള്ളവരോട് കാര്യങ്ങൾ തിരക്കി. അതിനിടെ കളി മുടങ്ങാതിരിക്കാൻ പണമൊന്നും നൽകിയില്ലെന്ന് ടി.സി മാത്യു വ്യക്തമാക്കി.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തേക്കും അന്വേഷണം നീളുമെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ ഏകദിനം പ്രതിഫല തർക്കത്തെ തുടർന്ന് ബഹിഷ്‌കരിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഭീഷണി മുടക്കിയിരുന്നു. ഇതേ തുടർന്ന് കൊച്ചിയിലെ കളി മുടങ്ങാതിരിക്കാൻ ബിസിസിഐ നാലുകോടി രൂപ നൽകിയെന്നാണ് ആരോപണം. ബിസിസിഐ നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പറഞ്ഞു തീർത്തത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഇന്ത്യയിലേയ്ക്ക് വരുന്ന വിൻഡീസ് ടീമിന് നൽകേണ്ട ഗ്യാരന്റി തുകയിൽ നിന്നുള്ള വിഹിതമാണ് ബിസിസിഐ കളിക്കാർക്ക് നൽകിയതെന്നാണ് സൂചന. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് കളിക്കാരുമായി ആലോചിക്കാതെ കാരാർ പുതുക്കിയതാണ് പ്രതിഫലം സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് തുടക്കം. പ്രതിഫലം പറ്റുന്ന കളിക്കാരുടെ എണ്ണം 15ൽ നിന്ന് 105ലേക്ക് എത്തിയതും ഓരോ മൽസരങ്ങൾക്കും ലഭിക്കുന്ന പ്രതിഫലത്തിൽ 75 ശതമാനം കുറവ് വന്നതും രാജ്യാന്തര താരങ്ങളുടെ പ്രതിഷേധത്തിലേക്ക് നയിച്ചു.

കൊച്ചി ഏകദിനത്തിൽ താൽകാലികമായി പറഞ്ഞു തീർത്ത പ്രശ്‌നം തീർന്നില്ല. ഇന്നലത്തെ ധർമ്മശാല ഏകദിനത്തിനിടെയും വിവാദമെത്തി. ഒടുവിൽ ഇന്ത്യൻ പര്യടനം തന്നെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് വേണ്ടെന്ന് വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP