Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ ടീമുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു ജയം; ടോപ് സ്‌കോറർ ആയത് സഞ്ജു; അർധ സെഞ്ച്വറിയും അഞ്ചുവിക്കറ്റും നേടിയ ഗുർകീരത് മാൻ ഓഫ് ദ മാച്ച്

എ ടീമുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്കു ജയം; ടോപ് സ്‌കോറർ ആയത് സഞ്ജു; അർധ സെഞ്ച്വറിയും അഞ്ചുവിക്കറ്റും നേടിയ ഗുർകീരത് മാൻ ഓഫ് ദ മാച്ച്

ബംഗളൂരു: സഞ്ജു വി സാംസണും ഗുർകീരത് സിങ്ങും തിളങ്ങിയപ്പോൾ ബംഗ്ലാദേശ് എ ടീമിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ എയ്ക്കു 96 റൺസിന്റെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിനു 322 റൺസ് നേടി. ബംഗ്ലാദേശ് 42.3 ഓവറിൽ 226 റൺസിനു പുറത്തായി.

ഇന്ത്യൻ നിരയിൽ സഞ്ജു വി സാംസൺ 73 റൺസോടെ ടോപ്പ് സ്‌കോററായി. ഗുർകീരത് സിങ് (65), റിഷി ധവാൻ (പുറത്താകാതെ 56), മായങ്ക് അഗർവാൾ (56) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചു.

അഞ്ചിന് 125എന്ന നിലയിൽ തകർന്ന ഇന്ത്യയെ ആറാം വിക്കറ്റിൽ സഞ്ജു-ഗുർകീരത് സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 102 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിഷി ധവാൻ 34 പന്തിൽ എട്ടു ഫോറും രണ്ടു സിക്‌സും ഉൾപ്പടെയാണ് 56 റൺസ് നേടിയത്. സഞ്ജു 76 പന്തിൽ എട്ടു ബൗണ്ടറികളുടെ പിന്തുണയോടെ 73 റൺസ് നേടി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 42.3 ഓവറിൽ 226 റൺസിനു പുറത്തായി. ലിറ്റൺ ദാസ് (75), നാസിർ ഹൊസൈൻ (52) എന്നിവർ മാത്രമാണ് സന്ദർശക നിരയിൽ പൊരുതിയത്. അർധ സെഞ്ചുറി നേടി ബാറ്റിംഗിൽ ഇന്ത്യയുടെ നെടുതൂണായ ഗുർകീരത് തന്നെയാണ് ബൗളിംഗിലും തിളങ്ങിയത്. 29 റൺസിനു അഞ്ചു വിക്കറ്റ് നേടിയ ഗുർകീരതിന്റെ മുന്നിൽ ബംഗ്ലാദേശ് തകർന്നടിഞ്ഞു. ശ്രീനാഥ് അരവിന്ദ് മൂന്നും റിഷി ധവാൻ രണ്ടും വിക്കറ്റുകൾ നേടി. ഗുർകീരത്താണ് മാൻ ഓഫ് ദ മാച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP