Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ഞൂറാം ടെസ്റ്റിൽ ഇന്ത്യക്കും ജയത്തിനുമിടയിൽ ആറു വിക്കറ്റു മാത്രം; കൂറ്റൻ വിജയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസിലൻഡിന്റെ മൂന്നു വിക്കറ്റു പിഴുതത് അശ്വിൻ

അഞ്ഞൂറാം ടെസ്റ്റിൽ ഇന്ത്യക്കും ജയത്തിനുമിടയിൽ ആറു വിക്കറ്റു മാത്രം; കൂറ്റൻ വിജയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസിലൻഡിന്റെ മൂന്നു വിക്കറ്റു പിഴുതത് അശ്വിൻ

കാൺപുർ: ചരിത്രത്തിന്റെ ഭാഗമായ കാൺപുർ ടെസ്റ്റിൽ ഇന്ത്യക്കും ജയത്തിനുമിടയിലുള്ളത് ആറു വിക്കറ്റുകൾ. 434 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസിലൻഡിന് നാലാം ദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റു നഷ്ടപ്പെട്ടു.

ഇതിൽ മൂന്നു വിക്കറ്റും വീഴ്‌ത്തിയത് ആർ അശ്വിനാണ്. ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളർ എന്ന ഖ്യാതിയും അശ്വിൻ സ്വന്തമാക്കി.

ഇന്നു രാവിലെ ഒന്നിന് 159 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അഞ്ചിന് 377 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. രോഹിത് ശർമയും (68) രവീന്ദ്ര ജഡേജയും (50) പുറത്താകാതെ നേടിയ അർധ സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യൻ ഇന്നിങ്‌സിന്റെ പ്രത്യേകത. ഇന്നലെത്തന്നെ അർധ സെഞ്ച്വറി കണ്ടെത്തിയ മുരളി വിജയ് 76നും ചേതേശ്വർ പൂജാര 78നും പുറത്തായി.

ക്യാപ്ടൻ വിരാട് കോഹ്‌ലി (18) ഇന്നും നിരാശപ്പെടുത്തിയപ്പോൾ അജിൻക്യ രഹാനെ 40 റൺസെടുത്തു. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്‌നർ, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. മാർക് ക്രെയ്ഗ് ഒരു വിക്കറ്റെടുത്തു.

434 എന്ന ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസിലൻഡ് അശ്വിന്റെസ്പിൻ കരുത്തിനു മുന്നിൽ കടപുഴകി വീഴുകയായിരുന്നു. നാലാം ഓവറിന്റെ ആദ്യ പന്തിൽ മാർട്ടിൻ ഗുപ്റ്റിലിനെ(0)യും അഞ്ചാം പന്തിൽ ടോം ലാഥത്തെ(2)യും മടക്കുമ്പോൾ ന്യൂസിലൻഡിന്റെ സ്‌കോർ ബോർഡിൽ മൂന്നു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. 25 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കി. 17 റൺസെടുത്ത ടെയ്‌ലർ റൺ ഔട്ടായി.

ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റ് എന്ന പ്രത്യേകതയാണു കാൺപൂർ ടെസ്റ്റിനുള്ളത്. അഞ്ചാം ദിനം സ്പിന്നർമാരുടെ മികവിൽ വിജയത്തേരേറാമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP