Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങിന് ഇറങ്ങി; പത്താം പത്താം ഏകദിന വിജയമെന്ന റെക്കോർഡ് ലക്ഷ്യമിട്ട് പൊരുതാനുറച്ച് ഇന്ത്യ: കോഹ് ലിക്ക് ഇത് അഭിമാന പോരാട്ടം

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങിന് ഇറങ്ങി; പത്താം പത്താം ഏകദിന വിജയമെന്ന റെക്കോർഡ് ലക്ഷ്യമിട്ട് പൊരുതാനുറച്ച് ഇന്ത്യ: കോഹ് ലിക്ക് ഇത് അഭിമാന പോരാട്ടം

ബെംഗളൂരൂ: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ഇത് നിർണായക പോരാട്ടം. തുടർച്ചയായ പത്താം ഏകദിന വിജയമെന്ന റെക്കോർഡ് ലക്ഷ്യമിട്ടു കൂടിയാണ് ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടുന്നത്.

അഞ്ച് മൽസരങ്ങളുടെ പരമ്പര 3-0 ത്തിനു സ്വന്തമാക്കി കഴിഞ്ഞ ഇന്ത്യ മൂന്നു മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ച് ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്‌സർ പട്ടേൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

ധോണിയുടെ ടീം സ്വന്തമാക്കിയ ഒൻപതു വിജയങ്ങളെന്ന റെക്കോർഡിന് ഒപ്പമാണിപ്പോൾ കോഹ്ലിപ്പട. ഒരുജയം കൂടി മതി കോഹ്ലിയെന്ന ക്യാപ്റ്റന് മറ്റൊരി നാഴികക്കല്ല് പിന്നിടാൻ. ജൂലൈ 11ന് വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ടശേഷം ഇന്ത്യ തോൽവി നേരിട്ടിട്ടില്ല. ഓസീസ് ആകട്ടെ ജനുവരിക്ക് ശേഷം ഒന്നിൽ പോലും വിജയിച്ചിട്ടുമില്ല.

പരമ്പര കൈവിട്ടെങ്കിലും ആശ്വസിക്കാൻ വകവേണമെങ്കിൽ ഓസീസിന് ജയം അനിവാര്യമാണ്. പരമ്പര ഇന്ത്യ തൂത്തുവാരിയാൽ ഏകദിന റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് തെന്നിവീഴും കംഗാരുക്കൾ. മഴ മൽസരത്തിന് ഭീഷണിയാണ്. മഴയൊഴിഞ്ഞു നിന്നാൽ ചിന്നസ്വാമിയിൽ റൺമഴ പ്രതീക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP