Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; രണ്ടാം മത്സരത്തിൽ ജയം 27 റൺസിന്; കോഹ്‌ലി മാൻ ഓഫ് ദ മാച്ച്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; രണ്ടാം മത്സരത്തിൽ ജയം 27 റൺസിന്; കോഹ്‌ലി മാൻ ഓഫ് ദ മാച്ച്

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 27 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്.

ഇതോടെ ഏകദിന പരമ്പരയിലെ തോൽവിക്ക് ഇന്ത്യയുടെ മധുരപ്രതികാരം വീട്ടാൻ ഇന്ത്യക്കായി. ആദ്യ മത്സരത്തിൽ 37 റൺസിനാണ് ഇന്ത്യ ജയിച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്കിപ്പോൾ 2-0ന്റെ ലീഡായി.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നിന് 184 റൺസെടുത്തു. എന്നാൽ ഓസ്‌ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റിന് 157 റൺസിൽ ഒതുങ്ങി.

ആരോൺ ഫിഞ്ചും (48 പന്തിൽ 72) ഷോൺ മാർഷും (23 പന്തിൽ 23) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് മുന്നിൽ ഓസീസിന് കാലിടറി. ആദ്യ വിക്കറ്റിൽ ഫിഞ്ച്-മാർഷ് സഖ്യം 9.5 ഓവറിൽ 94 റൺസെടുത്തിരുന്നു. മാർഷ് വീണതോടെ ഓസീസിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. മധ്യനിരയിൽ ക്രിസ് ലിൻ (2), ഗ്ലെൻ മാക്‌സ്‌വെൽ (1) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ വാട്‌സണും (15), ഫോക്ക്‌നർക്കും (10) തുടക്കം ലഭിച്ചെങ്കിലും സ്പിന്നിനു മുന്നിൽ വീണു. 16 റൺസെടുത്ത് പുറത്താകാതെ നിന്ന മാത്യു വെയ്ഡ് ആണ് രണ്ടക്കം പിന്നിട്ട മറ്റൊരു ഓസീസ് ബാറ്റ്‌സ്മാൻ.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. രവിചന്ദ്രൻ അശ്വിൻ, ഹാർദിക് പാണ്ഡ്യ, യുവരാജ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

രോഹിത് ശർമ (47 പന്തിൽ 60), വിരാട് കോലി (33 പന്തിൽ 59*), ശിഖർ ധവാൻ (32 പന്തിൽ 42) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. കോഹ്‌ലിയാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ മത്സരത്തിലും കോഹ്‌ലി തന്നെയായിരുന്നു കളിയിലെ താരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP