Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയുടെ റൺ മലയ്ക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ്; ഷക്കിബ് അൽഹസനും മുഷ്ഫിഖുർ റഹിമും ചെറുത്തുനിന്നപ്പോൾ ബംഗ്ലാ ടീമിന് ഭേദപ്പെട്ട സ്‌കോർ; മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അതിഥികൾ ഇന്ത്യൻ സ്‌കോറിന് 322 റൺസ് അകലെ

ഇന്ത്യയുടെ റൺ മലയ്ക്കു മുന്നിൽ പതറാതെ ബംഗ്ലാദേശ്; ഷക്കിബ് അൽഹസനും മുഷ്ഫിഖുർ റഹിമും ചെറുത്തുനിന്നപ്പോൾ ബംഗ്ലാ ടീമിന് ഭേദപ്പെട്ട സ്‌കോർ; മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അതിഥികൾ ഇന്ത്യൻ സ്‌കോറിന് 322 റൺസ് അകലെ

ഹൈദരാബാദ്: ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെ ഭയപ്പെടാതെ ബംഗ്ലാ ബാറ്റ്‌സ്മാന്മാർ. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇരട്ടശതകത്തിന്റെ മികവിൽ കൂറ്റൻ സ്‌കോർ ഉയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്ക് മോശമല്ലാത്ത മറുപടിയാണ് ബംഗ്ലാദേശ് നല്കിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ 687 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യയ്‌ക്കെതിരെ, മൂന്നാം ദിനം കളി നിർത്തുമ്പോൾ ആറിന് 322 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്.

മുഷ്ഫിഖുർ റഹിം (81), മെഹദ് ഹസൻ (51) എന്നിവരാണ് ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും 87 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. നാലു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 365 റൺസ് പിന്നിലാണവർ. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് രണ്ടും ഇഷാന്ത് ശർമ, അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

മൂന്നാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് ആറു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. 53 പന്തിൽ മൂന്നു ബൗണ്ടറിയുൾപ്പെടെ 24 റൺസെടുത്ത തമിം ഇഖ്ബാൽ റണ്ണൗട്ടാവുകയായിരുന്നു. സ്‌കോർ 64ൽ എത്തിയപ്പോൾ മൂന്നാം വിക്കറ്റായി മോമിനുൽ ഹഖും മടങ്ങി. 36 പന്തിൽ 12 റൺസെടുത്ത മോമിനുലിനെ ഉമേഷ് യാദവ് മടക്കി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ് അൽ ഹസന്മഹ്മൂദുല്ല സഖ്യം അൽപനേരം ചെറുത്തുനിന്നെങ്കിലും സ്‌കോർ 109ൽ എത്തിയപ്പോൾ മഹ്മൂദുല്ലയും മടങ്ങി. ഇഷാന്ത് ശർമയ്ക്കായിരുന്നു വിക്കറ്റ്. അഞ്ചാം വിക്കറ്റിൽ ഷാക്കിബിന് കൂട്ടായി മുഷ്ഫിഖുർ റഹിം എത്തിയതോടെ ബംഗ്ലാദേശ് മൽസരത്തിലേക്കു തിരിച്ചുവന്നു. അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (107) തീർത്ത ഇരുവരും ഏറെ നേരം ഇന്ത്യൻ ബോളിങ്ങിനെ പ്രതിരോധിച്ചുനിന്നു.

സ്‌കോർ 216ൽ നിൽക്കെ ഷാക്കിബിനെയും 235ൽ എത്തിയപ്പോൾ സാബിർ റഹ്മാനെയും മടക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും പിരിയാത്ത ഏഴാം വിക്കറ്റിൽ മുഷ്ഫിഖുറും മെഹദി ഹസനും ചെറുത്തുനിന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. 103 പന്തിൽ 14 ബൗണ്ടറിയുൾപ്പെടെ 82 റൺസെടുത്ത ഷാക്കിബിനെ അശ്വിനും 35 പന്തിൽ 16 റൺസെടുത്ത സാബിറിനെ ജഡേജയുമാണ് മടക്കിയത്. ഇന്ത്യൻ ബോളിങ്ങിനെ ക്ഷമയോടെ നേരിട്ട മുഷ്ഫിഖുർ, 206 പന്തിൽ 12 ബൗണ്ടറിയുൾപ്പെടെയാണ് 81 റൺസെടുത്തത്. കൂട്ടുനിൽക്കുന്ന മെഹദി ഹസൻ, 103 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 51 റൺസുമെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP