Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരാട് കോലിക്ക് ഉജ്ജ്വല സെഞ്ച്വറി; ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം; 80 റൺസെടുക്ക് ക്യാപ്ടന്റെ കളി പുറത്തെടുത്ത് ധോണി

വിരാട് കോലിക്ക് ഉജ്ജ്വല സെഞ്ച്വറി; ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം; 80 റൺസെടുക്ക് ക്യാപ്ടന്റെ കളി പുറത്തെടുത്ത് ധോണി

മൊഹാലി:ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചതത്. 286 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിരാട് കോഹ് ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ വിജയിച്ത്. നായകൻ ധോണി എൺപതു റൺസെടുത്തു വെടിക്കെട്ട് ബാറ്റിങ് നടത്തിയതും ഇന്ത്യയുടെ സ്‌കോറിംഗിന് കരുത്തുകൂട്ടി. 154 റസടിച്ച വിരാട് കോലി തന്നെയായിരിരുന്നു ഇന്ത്യയുടെ വിജയശിൽപ്പി. ന്യൂസിലൻഡ് മുന്നോട്ടു വച്ച 286 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യ 12 പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ക്യാപ്റ്റൻ എം.എസ് ധോനി 80 റൺസുമായി വിരാട് കോലിക്ക് മികച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ എം.എസ് ധോനിയും കോലിയും ചേർന്ന് 27.1 ഓവറിൽ നേടിയ 151 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 49.4 ഓവറിൽ 285 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ച്വറി നേടിയ ടോം ലാഥമും ജെയിംസ് നീഷാമുമാണ് കിവീസിനെ തകർച്ചയിൽ നിന്ന് കര കയറ്റിയത്.

മത്സരത്തിൽ കിവീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്ന് വിക്കറ്റിന് 153 റൺസെന്ന നിലിയിലായിരുന്ന കിവീസ് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു. 46 റൺസെടുക്കുന്നതിനിടയിൽ ആറു വിക്കറ്റ് നഷ്ടമായ കിവീസ് തകർച്ച നേരിട്ടു. എന്നാൽ ആറാമനായി ക്രീസിലെത്തിയ നീഷാം മാറ്റ് ഹെന്റിയുമായി ചേർന്ന് 84 റൺസിന്റെ കൂട്ടു കെട്ടു ണ്ടാക്കുകയായിരുന്നു.

47 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെയാണ് നീഷാം 57 റൺസെടുത്തത്. ഹെന്റി 39 റൺസടിച്ചു. 72 പന്തിൽ മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 61 റൺസടിച്ച ലാഥമാണ് കിവീസിന്റെ ടോപ്പ് സ്‌കോറർ. കേഥർ ജാദവും ഉമേഷ് യാദവും ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ജാദവ് അഞ്ച് ഓവറിൽ 29 റൺസ് വഴങ്ങിയപ്പോൾ 10 ഓവറിൽ 75 റൺസാണ് ഉമേഷ് യാദവ് വിട്ടുകൊട്ടുത്തത്. ജസ്പ്രീത് ബുംറയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം നേടി ഉമേഷ് യാദവിനും ജാദവിനും മികച്ച പിന്തുണ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP