Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോളിൽ കൂളായി ഇന്ത്യ ജയിച്ചു കയറി; ഇന്ത്യയുടെ വിജയം 304 റൺസിന്; വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് വിജയം;ഡിക്വെല്ലയുടെ സെഞ്ചുറി പാഴായി; വിരാട് കോഹ്ലിക്ക് പതിനേഴാം സെഞ്ചുറി

ഗോളിൽ കൂളായി ഇന്ത്യ ജയിച്ചു കയറി; ഇന്ത്യയുടെ വിജയം 304 റൺസിന്; വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് വിജയം;ഡിക്വെല്ലയുടെ സെഞ്ചുറി പാഴായി; വിരാട് കോഹ്ലിക്ക് പതിനേഴാം സെഞ്ചുറി

കൊളംബോ: ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ 304 റൺസിന് തോൽപ്പിച്ച് ഇന്ത്യ റെക്കോഡിട്ടു. ഇന്ത്യക്ക് പുറത്തുള്ള വേദിയിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കേറിലുള്ള വിജയമാണിത്. സ്വന്തം നാട്ടിലെ ഏറ്റവും വലിയ പരാജയം ശ്രീലങ്ക ഏറ്റുവാങ്ങി.

550 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് ദിമുത് കരുണരത്‌നയുടെ പ്രകടനമാണ് കുറച്ചെങ്കിലും തുണയായത്. മൂന്നാം വിക്കറ്റിൽ കുശാൽ മെൻഡിസിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (79), അഞ്ചാം വിക്കറ്റിൽ നിരോഷൻ ഡിക്വല്ലയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (101) തീർത്തെങ്കിലും അനിവാര്യമായ തോൽവി അഞ്ചാം ദിവസത്തേക്കു നീട്ടാൻ പോലും കരുണരത്നെയ്ക്ക് ആയില്ല. മെൻഡിസ് 71 പന്തിൽനിന്ന് 36 റൺസെടുത്തും ഡിക്വല്ല 93 പന്തിൽ 67 റൺസെടുത്തും പുറത്തായി. 2018 പന്തിൽ ഒൻപതു ബൗണ്ടറികളോടെ 97 റൺസെടുത്ത കരുണരത്നെ, സെഞ്ചുറിക്ക് മൂന്നു റൺസകലെ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഉപുൽ തരംഗ (10 പന്തിൽ 10), ധനുഷ്‌ക ഗുണതിലക (എട്ടു പന്തിൽ രണ്ട്), കുശാൽ മെൻഡിസ് (71 പന്തിൽ 36), ഏഞ്ചലോ മാത്യൂസ് (10 പന്തിൽ 2), നുവാൻ പ്രദീപ് (0), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒന്നാം ഇന്നിങ്‌സിൽ ലങ്കയുടെ ടോപ്‌സ്‌കോററായ ദിൽറുവാൻ പെരേര 21 റൺസെടുത്ത് പുറത്താകാതെ നിന്നു. എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. തരംഗയെ മുഹമ്മദ് ഷാമി ക്ലീൻ ബോൾഡാക്കിയപ്പോൾ, ഗുണതിലകയെ ഉമേഷ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചു. മെൻഡിസ്, മാത്യൂസ് എന്നിവരെ ജഡേജയും മടക്കി. രണ്ട് ബാറ്റ്‌സ്മാന്മാർ പരുക്കേറ്റ് പുറത്തായി. വൈകീട്ട് ചായയ്ക്ക് പിരിയുമ്പോൾ 192 റൺസിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. അവസാന സെഷനിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ആറ് വിക്കറ്റുകൾ വീഴ്‌ത്തിയതോടെ മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

നാലാം ദിനമായ ഇന്ന് മൂന്നിന് 189 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റൺസിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 17ാം സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഈ വേദിയിൽ നാലാം ഇന്നിങ്‌സിൽ ഒരു ടീം പിന്തുടർന്ന് ജയിച്ചിട്ടുള്ള ഉയർന്ന സ്‌കോർ 99 മാത്രമാണ്. 136 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 103 റൺസെടുത്ത കോഹ്‌ലിയും 18 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 23 റൺസെടുത്ത ഉപനായകൻ അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 51 റൺസ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP