Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തുടർച്ചയായ മൂന്നാം ജയത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തം; മുംബൈ ടെസ്റ്റിൽ ഇന്ത്യൻ ജയം ഇന്നിങ്‌സിനും 36 റൺസിനും; ഇംഗ്ലണ്ടിനെതിരെ പരമ്പര നേടുന്നത് 2011 മുതൽ എല്ലാ പരമ്പരകളും നഷ്ടപ്പെടുത്തിയ ശേഷം

തുടർച്ചയായ മൂന്നാം ജയത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തം; മുംബൈ ടെസ്റ്റിൽ ഇന്ത്യൻ ജയം ഇന്നിങ്‌സിനും 36 റൺസിനും; ഇംഗ്ലണ്ടിനെതിരെ പരമ്പര നേടുന്നത് 2011 മുതൽ എല്ലാ പരമ്പരകളും നഷ്ടപ്പെടുത്തിയ ശേഷം

മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംങ്ങ്‌സ് ജയം. ഇന്നിങ്ങ്‌സിനും 36 റൺസിനുമാണ് ഇന്ത്യൻ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റ് അപ്രസക്തമായി.ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് കളിയിലെ കേമൻ.ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡായ 231 റൺസിന് മറുപടിയുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ ആറിന് 181 റൺസ് എന്ന നിലയിലായിരുന്നു.

അഞ്ചാം ദിവസം കളി എത്ര നേരം നീണ്ട് നിൽക്കും ഇന്നിങ്‌സ് പരാജയം ഒഴിവാക്കാൻ ഇംഗ്ലണ്ടിന് കഴിയുമോ എന്നീ ചോദ്യങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഇന്നലെ ജോ റൂട്ട് (77) വിക്കറ്റ് കീപ്പർ ജോണി ബെയിർസ്‌റ്റോ (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് മത്സരം അഞ്ചാം ദിവസത്തേക്ക് നീട്ടാനും വലിയ നാണക്കേടിൽ നിന്നും ഒഴിവാക്കാനും ഇംഗ്ലണ്ടിനെ സഹായിച്ചത്.

സ്‌കോർ ഇംഗ്ലണ്ട് 400, 195 ഇന്ത് 631. രണ്ടാമിന്നിങ്‌സിലും ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ ആറ് വിക്കറ്ര് വീഴ്‌ത്തി. മത്സരത്തിൽ അശ്വിൻ മൊത്തം 12 വിക്കറ്റുകൾ സ്വന്തമാക്കി. ഇരട്ട സെഞ്ചുറി നേടിയ നായകൻ വിരാട് കോലി, സെഞ്ചുറി നേടിയ മുരളി വിജയ്, ജയന്ത് യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

വിരാട് കോലിയുടെ കീഴിൽ ഇന്ത്യ നേടുന്ന തുടർച്ചയായ നാലാം ടെസ്റ്റ് പരമ്പര വിജയമാണിത്. നേരത്തെ വെസ്റ്റിന്റീസിനെതിരെയും ന്യൂസിലാൻഡിനെതിരെയും കോലിക്ക് കീഴിൽ ഇന്ത്യ പരമ്പര നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP