Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റൺ മല താണ്ടി ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്വല വിജയം; മൂന്നാം ട്വന്റി ട്വന്റിയിൽ രോഹിത് ശർമ്മയുടെ മിന്നും സെഞ്ച്വറിയുടെ മികവിൽ നേടിയത് 7 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

റൺ മല താണ്ടി ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്വല വിജയം; മൂന്നാം ട്വന്റി ട്വന്റിയിൽ രോഹിത് ശർമ്മയുടെ മിന്നും സെഞ്ച്വറിയുടെ മികവിൽ നേടിയത് 7 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

സ്പോർട്സ് ഡെസ്‌ക്‌

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മൽസരത്തിൽ ഇന്ത്യക്കു ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. റൺ മഴ പെയ്ത മത്സരത്തിൽ ഉപനായകൻ രോഹിത് ശർമ്മയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഇംഗ്ലീഷ് നിരയെ മുട്ടുകുത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു.ഇന്നത്തെ സെഞ്ച്വറിയോടെ ഇന്ത്യക്കായി മൂന്ന് ടി ട്വന്റി സെഞ്ചുറി നേടുന്ന താരമായി രോഹിത്. രോഹിതിന് പുറമെ ഹാർദിക് പാണ്ഡ്യ 14 പന്തിൽ 33 രൺസും ക്യാപ്റ്റൻ കോലി 43 റൺസും നേടിയിരുന്നു. നേരത്തെ തകർപ്പൻ സ്‌കോറിലേക്ക മുന്നേറിയ ഇംഗ്ലണ്ടിനെ 4 വിക്കറ്റ് വീഴ്‌ത്തിയ ഹാർദിക് തന്നെയാണ് പിടിച്ച് കെട്ടിയതും

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണർ ജാസൺ റോയിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്. 31 പന്തിൽ നാലു ബൗണ്ടറികളും ഏഴു സിക്സറുമടക്കം റോയ് 67 റൺസ് വാരിക്കൂട്ടി.

ജോസ് ബട്ലർ (34), അലെക്സ് ഹെയ്ൽസ് (30), ജോണി ബെയർസ്റ്റോ (25) എന്നിവരാണ് മറ്റു സ്‌കോറർമാർ. പത്താം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ടിന്റെ സ്‌കോർ 100 കടന്നിരുന്നു. എന്നാൽ അവസാന പത്തോവറിൽ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിന് കടിഞ്ഞാണിടാൻ ഇന്ത്യക്കു കഴിഞ്ഞു. നാലു വിക്കറ്റെടുത്ത ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. നാലോവറിൽ 38 റൺസ് വഴങ്ങിയാണ് പാണ്ഡ്യ നാലു പേരെ പുറത്താക്കിയത്.സിദ്ധാർഥ് കൗളിന് രണ്ടു വിക്കറ്റ് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP