Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെഞ്ചുറിക്ക് പിന്നാലെ 7 വിക്കറ്റ് വീഴ്‌ത്തി അശ്വിൻ; വിന്റീസിനെ ഇന്നിങ്‌സിനും 92 റൺസിനും കെട്ടുകെട്ടിച്ച് ഇന്ത്യ; കോച്ചായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ കുംബ്ലെക്ക് ടീം സമ്മാനിച്ചത് ഏഷ്യക്ക് പുറത്തെ ഏറ്റവും വലിയ ജയം

സെഞ്ചുറിക്ക് പിന്നാലെ 7 വിക്കറ്റ് വീഴ്‌ത്തി അശ്വിൻ; വിന്റീസിനെ ഇന്നിങ്‌സിനും 92 റൺസിനും കെട്ടുകെട്ടിച്ച് ഇന്ത്യ; കോച്ചായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ കുംബ്ലെക്ക് ടീം സമ്മാനിച്ചത് ഏഷ്യക്ക് പുറത്തെ ഏറ്റവും വലിയ ജയം

ആന്റിഗ്വ: വെസ്റ്റിന്റീസിനെതിരായ ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്നിങ്‌സിനും 92 റൺസിനുമാണ് ഇന്ത്യ ജയച്ചത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സിൽ 7 വിക്കറ്റും വീഴ്‌ത്തിയ ആർ അസ്വിനാണ് കളിയിലെ കേമൻ. സ്‌കോർ ഇന്ത്യ 566-8 വെസ്റ്റിന്റീസ് 243-10, 231-10 ഇന്നിങ്‌സ് പരാജയമൊഴിവാക്കാൻ 323 റൺസ് വേണ്ടിയിരുന്ന വിന്റീസ് ചെറുത്ത് നിൽപ് നാലാം ദിവസം ചായക്ക് ശേഷം അവസാനിക്കുകയായിരുന്നു. ഇന്ത്യൻ പരിശീലകനായി അനിൽ കുംബ്ലെ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഏഷ്യക്ക് പുറത്ത് ഇന്ത്യ നേടുന്ന എറ്റവും വലിയ ടെസ്റ്റ് വിജയം കൂടിയാണ് ഇത്.

നേരത്തെ ഒന്നാമിന്നിങ്‌സിൽ ഇന്ത്യക്ക വേണ്ടി ഇരട്ട സെഞ്ചുറി നേടിയ വിരാട് കൊഹലിയുടേയും സെഞ്ചുറി നേടിയ അശ്വിൻ എന്നിരുടെ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സിൽ ഒരവസരത്തിൽ 131-8 എന്ന നിലയിൽ നിന്നും 9ാം വിക്കറ്റിൽ ദേവേന്ദ്ര ബിഷു (45) കാർലോസ് ബ്രാത്‌വെയ്റ്റ്(51)എന്നിവർ നേടിയ 95 റൺസ് കൂട്ടുകെട്ട് കൂടി ഇല്ലായിരുന്നുവെങ്കിൽ ഇതിലും നാണംകെട്ട തോൽവി എറ്റ് വാങ്ങേണ്ടി വരുമായിരുന്നു വിന്റീസിനു. 51 റൺസ് നേടിയ ബ്രാത്‌വെയ്റ്റാണ് ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി അശ്വിനു പുറമെ ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 30ന് ജമൈക്കയിലെ സബീന പാർക്കിൽ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP