Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച സ്‌കോർ; 477 റൺസിനു പുറത്തായ ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റു നഷ്ടമില്ലാതെ 60 റൺസ്

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച സ്‌കോർ; 477 റൺസിനു പുറത്തായ ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റു നഷ്ടമില്ലാതെ 60 റൺസ്

ചെന്നൈ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ഇംഗ്‌ളണ്ട് മികച്ച നിലയിൽ. ഒന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് എന്ന നിലയിൽ നിന്നു രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്‌ളണ്ട് 477 റൺസിനു പുറത്തായി. വാലറ്റക്കാരായ ഡോസന്റെയും, ആദിൽ റഷീദിന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് അഞ്ഞൂറിനടുത്ത സ്‌കോറിൽ ഇംഗ്ലണ്ട് എത്തിയത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഡോസനും റഷീദും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തു. ഇരുവരും 108 റൺസാണു കൂട്ടിച്ചേർത്തത്.

നാലിന് 284 റൺസ് എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്‌ളണ്ടിന് മൂന്ന് റൺസ് ചേർക്കുന്നതിനിടെ അഞ്ചാം വിക്കറ്റ് നഷ്ടമായി. ആറ് റൺസ് എടുത്ത ബെൻ സ്റ്റോക്കിനെ അശ്വിനാണ് പുറത്താക്കിയത്. തുടർന്ന് സ്‌കോർ 300 ൽ നിൽക്കെ ജോസ് ബട്‌ലറെ (5) ഇഷാന്ത് ശർമയും പറഞ്ഞയച്ചു. ആദ്യ ദിനത്തിൽ സെഞ്ച്വറി നേടിയ മൊയിൻ അലിയെ (146) രവീന്ദ്ര ജഡേജയുടെ കൈയിൽ എത്തിച്ച് ഇന്ത്യ പ്രതീക്ഷ ഉണർത്തി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. സ്‌കോർ 7-321 ൽ എത്തിയിരുന്നു ഇംഗ്‌ളണ്ട് അപ്പോൾ.

എന്നാൽ പിന്നീട് എത്തിയ ഡോസണും ആദിൽ റഷീദും ഇന്ത്യൻ ബൗളർമാരെ ക്ഷമാപൂർവം നേരിട്ടു. മോശം പന്തുകളെ തിരഞ്ഞു പിടിച്ചു ശിക്ഷിച്ചു വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ ടീം സ്‌കോർ ഇരുവരും നാനൂറ് കടത്തുകയായിരുന്നു. ഇതിനിടയിൽ ഇരുവരും അർധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ആദിൽ റഷീദിനെ (60) പുറത്താക്കി ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. ഡോസൺ (66) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും, ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവർ രണ്ടും, അശ്വിൻ, അമിത് മിശ്ര എന്നിവർ ഒന്നും വീതം വിക്കറ്റ് നേടി.

രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റു നഷ്ടമില്ലാതെ 20 ഓവറിൽ 60 റൺസ് എടുത്തിട്ടുണ്ട്. ലോകേഷ് രാഹുൽ (30), പാർഥിവ് പട്ടേൽ (28) എന്നിവരാണു ക്രീസിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP