Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ; 90 റൺസെടുത്ത ജഡേജ ഇന്ത്യൻ സ്‌കോർ 400 കടത്തി; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ച; നാലിന് 78

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ; 90 റൺസെടുത്ത ജഡേജ ഇന്ത്യൻ സ്‌കോർ 400 കടത്തി; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ച; നാലിന് 78

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ നാലിന് 78 എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്.

ആറ് വിക്കറ്റു മാത്രമാണ് ഇംഗ്ലണ്ടിനു ശേഷിക്കുന്നത്. ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താൻ ഇനി 56 റൺസ് കൂടി വേണം. 36 റൺസോടെ ജോ റൂട്ടും റൺസൊന്നും എടുക്കാതെ ഗാരത് ബാറ്റിയുമാണു ക്രീസിൽ.

ആർ അശ്വിൻ മൂന്നു വിക്കറ്റെടുത്തു. നേടി. ജയന്ത് യാദവ് ഒരു വിക്കറ്റുമായി അശ്വിന് പിന്തുണ നൽകി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 417 റൺസിൽ അവസാനിച്ചു. 134 റൺസിന്റെ നിർണായക ലീഡുമായാണ് ഇന്ത്യ ബൗളിംഗിനിറങ്ങിയത്.

രവീന്ദ്ര ജഡേജ (90), ആർ.അശ്വിൻ (72), ജയന്ത് യാദവ് (55) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ആറിന് 271 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. ഏഴാം വിക്കറ്റിൽ അശ്വിൻ-ജഡേജ സഖ്യം 97 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് വന്ന ജയന്ത് യാദവും ജഡേജയ്‌ക്കൊപ്പം സ്‌കോർ ഉയർത്തി. സെഞ്ചുറിക്ക് 10 റൺസ് അകലെ ജഡേജ ആദിൽ റഷീദിന് വിക്കറ്റ് നൽകി മടങ്ങി.

77 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിൽ മികച്ചു നിന്നത്. റഷീദിന് നാല് വിക്കറ്റ് ലഭിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 283 റൺസിൽ അവസാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP