Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം; അരങ്ങേറ്റ താരം ജെന്നിങ്‌സിനു സെഞ്ച്വറി; ഇന്ത്യ വീഴ്‌ത്തിയ അഞ്ചിൽ നാലുവിക്കറ്റും അശ്വിന്

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം; അരങ്ങേറ്റ താരം ജെന്നിങ്‌സിനു സെഞ്ച്വറി; ഇന്ത്യ വീഴ്‌ത്തിയ അഞ്ചിൽ നാലുവിക്കറ്റും അശ്വിന്

മുംബൈ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 288 എന്ന നിലയിലാണ് ഇംഗ്ലണ്ട്്. സെഞ്ച്വറി നേടിയ അരങ്ങേറ്റ താരം കീറ്റൺ ജെന്നിങ്‌സാണ് ഇംഗ്ലണ്ടിനു തുണയായത്.

219 പന്തിൽ 13 ഫോറുകളുടെ സഹായത്തോടെയാണ് ജെന്നിങ്സിന്റെ (112) സെഞ്ച്വറി. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ അരങ്ങേറ്റത്തിലെ ഒരു താരത്തിന്റെ മികച്ച സ്‌കോറാണിത്. ഇംഗ്ലണ്ടിന്റെ ഒവേസ് ഷാ നേടിയ 88 റൺസായിരുന്നു ഇതുവരെ അരങ്ങേറ്റത്തിൽ ഒരു താരത്തിന്റെ മികച്ച സ്‌കോർ. അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന എട്ടാമത്തെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് കീറ്റൺ ജെന്നിങ്സ്.

മൊയീൻ അലി 50ഉം അലിസ്റ്റർ കുക്ക് 46ഉം റൺസെടുത്തു. ജോറൂട്ട് 21ഉം ബെയ്സത്രോ 14ഉം റൺസെടുത്ത് പുറത്തായി. കളി അവസാനിക്കുമ്പോൾ 25 റൺസുമായി ബെൻ സ്റ്റോക്കും 18 റൺസുമായി ബട്ട്ലറുമാണ് ക്രീസിൽ. ഇന്ത്യയ്ക്കായി ആർ അശ്വിൻ നാല് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്‌ത്തി. 30 ഓവറിൽ 75 റൺസ് വഴങ്ങിയാണ് അശ്വിൻ നാല് വിക്കറ്റ് വീഴ്‌ത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP