Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഹ്‌ലിയുടേയും കേദാർ യാദവിന്റെയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ; 331 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് പൂണെ ഏകദിനത്തിൽ മൂന്നുവിക്കറ്റ് ജയം; അഞ്ചാംവിക്കറ്റിൽ ഉയർന്നത് 200 റണ്ണിന്റെ കൂട്ടുകെട്ട്

കോഹ്‌ലിയുടേയും കേദാർ യാദവിന്റെയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ; 331 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് പൂണെ ഏകദിനത്തിൽ മൂന്നുവിക്കറ്റ് ജയം; അഞ്ചാംവിക്കറ്റിൽ ഉയർന്നത് 200 റണ്ണിന്റെ കൂട്ടുകെട്ട്

പുനെ: മുന്നിൽനിന്ന് നയിച്ച നായകന്റെയും കൂടെ ഉറച്ചുനിന്ന കേദാർ യാദവിന്റെയും ബാറ്റിങ് മികവിൽ ഇംഗഌണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഉജ്വല ജയം. കേദാർ യാദവിന്റെയും നായകൻ വിരാട് കോഹ്ലിയുടേയും സെഞ്ച്വറിയുടെ ബലത്തിൽ ഇംഗ്‌ളണ്ട് ഉയർത്തിയ 351 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തിൽ മൂന്നു വിക്കറ്റിനെ തകർപ്പൻ ജയം. ഏകദിന ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞെത്തിയ കോഹ്!ലി, തുടക്കത്തിൽ കാലിടറിപ്പോയ ടീമിനെ മുന്നിൽ നിന്നു നയിച്ചു; ഒപ്പം കരുത്തായി കേദാർ യാദവ് എന്ന പുതുമുഖവും. ഇരുവരും സെഞ്ചുറി നേടിയ മൽസരത്തിൽ ടീം ഇന്ത്യയ്ക്ക് ജയവും മൂന്നു ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ 1–0 ത്തിന്റെ മുൻതൂക്കവും. സ്‌കോർ: ഇന്ത്യ 356–7, ഇംഗ്ലണ്ട് 350/7.

ഇംഗ്ലണ്ട് ഉയർത്തിയ 351 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. 63ന് നാല് എന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ചേർന്ന കേദാർ യാദവ്–കോഹ്!ലി സഖ്യമാണ് കരകയറ്റിയത്.

200 റൺസാണ് ഇരുവരും ചേർന്ന കൂട്ടുകെട്ട് നേടിയത്. ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിൽ എത്തിയ ഹാർദിക് പാണ്ഡ്യ (46) കൃത്യതയോടെ ബാറ്റ് വീശിയപ്പോൾ 11 പന്ത് ബാക്കി നിൽക്കെ ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. കെഎൽ രാഹുൽ (8), ശിഖർ ധവാൻ (1), യുവരാജ് സിങ് (15) എംഎസ് ധോണി (6) രവീന്ദ്ര ജഡേജ (13) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ.

105 പന്തിൽ 122 റൺസെടുത്ത കോഹ്ലിയെ ബെൻ സ്റ്റോക്‌സ് പുറത്താക്കി. എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉൾപ്പെട്ടതായിരുന്നു കോഹ്!ലിയുടെ ഇന്നിങ്‌സ്. 76 പന്തിൽ 120 റൺസ് നേടിയ യാദവിനെ ജാക്ക് ബാൽ പുറത്താക്കി. 12 ബൗണ്ടറിയും നാലു സിക്‌സറും ഉൾപ്പെട്ടതാണ് കേദാർ യാദവിന്റെ ഇന്നിങ്‌സ്. കേവലം 65 പന്തിൽ നിന്നാണ് യാദവ് ഏകദിനത്തിലെ രണ്ടാം സെഞ്ചുറി നേടിയത്. നേരിട്ട 93–ാമത്തെ പന്ത് സിക്‌സർ പറത്തിയാണ് കോഹ്ലി സെഞ്ചുറി ആഘോഷിച്ചത്. ഏകദിനത്തിൽ കോഹ്!ലിയുടെ 27–ാം സെഞ്ചുറിയായിരുന്നു.

എം എസ് ധോണിയിൽ നിന്നു നായകപ്പട്ടം ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലിക്കു കടുത്ത വെല്ലുവിളി ഉയർത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നിൽ വച്ചത് 351 റൺസിന്റെ വിജയലക്ഷ്യം.

പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാനായി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഞെട്ടിച്ചു തുടക്കം മുതൽ തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കുകയായിരുന്നു. ഓപ്പണർ ജേസൺ റോയ് (61 പന്തിൽ 73), ജോ റൂട്ട് (95 പന്തിൽ 78), ബെൻ സ്റ്റോക്‌സ് (40 പന്തിൽ 62) എന്നിവർ അർധ സെഞ്ച്വറിയുമായി ഇന്ത്യയെ വിറപ്പിച്ചു.

ഏഴിന് 350 റൺസ് കുറിച്ച ഇംഗ്ലണ്ട് ഇന്ത്യക്കെതിരായ ഏറ്റവും വലിയ സ്‌കോറാണു പുനെയിൽ അടിച്ചുകൂട്ടിയത്. അവസാന പത്തോവറിൽ ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തിയ ഇംഗ്ലണ്ട് 115 റൺസാണു കുറിച്ചത്. ഇന്ത്യൻ ബൗളർമാരെല്ലാം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. പത്തോവർ എറിഞ്ഞു രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ വിട്ടുകൊടുത്തത് 79 റൺസാണ്. രണ്ടു വിക്കറ്റെടുത്ത ഹർദിക് പാണ്ഡ്യ 9 ഓവറിൽ 46 റൺസ് വിട്ടുകൊടുത്തു. പത്തോവറിൽ 50 റൺസ് വഴങ്ങിയ രവീന്ദ്ര ജഡേജയും ഏഴ് ഓവറിൽ 63 റൺസ് വഴങ്ങിയ ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു. എട്ടോവറിൽ 63 റൺസ് വഴങ്ങിയ അശ്വിനും നാലോവറിൽ 23 റൺസ് വഴങ്ങിയ കേദാർ ജാദവിനും രണ്ടോവറിൽ 14 റൺസ് വിട്ടുകൊടുത്ത യുവരാജിനും വിക്കറ്റൊന്നും ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP