Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന്; കാർഡിഫ് ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന്; കാർഡിഫ് ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യൻ ടീം ഇന്ന് കളിക്കളത്തിലിറങ്ങുക. കാർഡിഫിലെ ആദ്യ ജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്ന് കളിക്കുക. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്നു മണി മുതലാണ് മത്സരം. ട്രെന്റ് ബ്രിഡ്ജിൽ ആണ് ഇന്നത്തെ മത്സരം. രവീന്ദ്ര ജഡേജ-ജെയിംസ് ആൻഡേഴ്‌സൺ തർക്കത്തിന് വേദിയായ അതേ ട്രെന്റ് ബിഡ്ജിലാണ് ഇന്നത്തെ കളി എന്നതും പ്രത്യേകതയാണ്.

കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിൽ 133 റൺസിന്റെ ജയം നേടിയാണ് ഇന്ത്യൻ ടീം തിരിച്ചുവരവിന്റെ തുടക്കമിട്ടിരിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ജയിക്കാനായാൽ പരമ്പര നഷ്ടമാകുന്ന നാണക്കേടിൽ നിന്ന് ഇന്ത്യയ്ക്ക് രക്ഷനേടാൻ കഴിയും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച രോഹിത് ശർമ്മ പരിക്കുമൂലം ഇന്ന് കളിക്കാനിറങ്ങാത്തത് ഇന്ത്യൻ ടീമിന് തിരിച്ചടിയാകും. രോഹിതിന് പകരം ടീമിലെടുത്ത മുരളി വിജയ് ലണ്ടനിലെത്താൻ സമയം പിടിക്കുമെന്നതും സന്നാഹ മത്സരത്തിലെ തകർപ്പൻ പ്രകടനവും മുൻനിർത്തിയാൽ ഇന്ത്യൻ നായകൻ എം.എസ്. ധോണി സഞ്ജുവിനെയായിരിക്കും പരിഗണിക്കുക.

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കാർഡിഫിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ 133 റണ്ണിനു ജയിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ആദ്യമായി സെഞ്ചുറിയടിച്ച സുരേഷ് റെയ്‌ന (75 പന്തിൽ 100)യും നാലു വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ രവീന്ദ്ര ജഡേജയും മികവ് തുടർന്നാൽ ഇംഗ്ലണ്ട് ജയിക്കാൻ വെള്ളം കുടിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP