Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം..! അന്ന് വിജയശിൽപ്പികളായത് സച്ചിനും വെങ്കിടേഷ് പ്രസാദും.. ഇന്ന് വിരാട് കോലിയും മുഹമ്മദ് ഷമിയും; അഡ്‌ലെയ്ഡിലേത് ലോകക്കപ്പിലെ ഇന്ത്യയുടെ ആറാം വിജയം

ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം..! അന്ന് വിജയശിൽപ്പികളായത് സച്ചിനും വെങ്കിടേഷ് പ്രസാദും.. ഇന്ന് വിരാട് കോലിയും മുഹമ്മദ് ഷമിയും; അഡ്‌ലെയ്ഡിലേത് ലോകക്കപ്പിലെ ഇന്ത്യയുടെ ആറാം വിജയം

 അഡ്‌ലൈയ്ഡ്: ലോകക്കപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കില്ല പാക്കിസ്ഥാൻകാരേ. വർഷങ്ങളായി ഇന്ത്യ ആവർത്തിച്ചുപോന്ന വിജയം അഡ്‌ലെയ്ഡിലും ആവർത്തിച്ചപ്പോൾ ഇന്ത്യക്കാർ ശരിക്കും ആഘോഷിക്കുകയാണ്. ഇതിന്റെ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാനെന്ന് പറഞ്ഞുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളും ഇതിനോടകം തന്നെ മലയാളികൾ തുടങ്ങി കഴിഞ്ഞു. ലോകക്കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനോട് ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡാണ് ഇന്ത്യ ഇത്തവണം കാത്തു സൂക്ഷിച്ചത്. മുൻകാലങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറും വെങ്കിടേഷ് പ്രസാദും അടക്കമുള്ളവരാണ് പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് ഏറ്റെടുത്തിരിക്കുന്നത് വിരാട് കോലിയും മുഹമ്മദ് ഷമിയുമാണ്. ഇന്ന് അഡ്‌ലെയ്ഡിൽ നേടിയതാകട്ടെ ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആറാം വിജയമാണിത്.

പാക്കിസ്ഥാനെതിരെ ബാറ്റിംഗിൽ ഇന്ത്യയുടെ നെടുംതൂണായി നിന്നത് സച്ചിനായിരുന്നെങ്കിൽ സച്ചിന്റെ ദൗത്യം ഇത്തവണ ഏറ്റെടുത്തത് വിരാട് കോലിയായിരുന്നു. 1992ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ആദ്യം ഏറ്റുമുട്ടിയത്. അന്ന് തുടങ്ങിയതാണ് ഇന്ത്യൻ വിജയം. 1992 മാർച്ച് 4 സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നന്ന മത്സരത്തിൽ ഇന്ത്യ 173 റൺസിനാണ് പാക്കിസ്ഥാനെ തറപറ്റിച്ചത്. അന്ന് ആദ്യം ബാറ്റുചെയ്ത ഇന്ത്യ സച്ചിന്റെയും ജഡേജയുടേയും കപിൽ ദേവിന്റെയും മികവിൽ ഏഴു വിക്കറ്റിന് 216 റൺസെടുത്തു. തിരിച്ചടിക്കാനിറങ്ങിയ പാക്കിസ്ഥാനെ കപിലും പ്രഭാകറും ശ്രീനാഥും എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാൻ 173 റൺസിൽ ഒതുങ്ങിയതോടെ ഇന്ത്യ വിജയിച്ചു.

പിന്നീട് ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടത് 1996ലായിരുന്നു. അന്ന് ബാംഗ്ലൂർ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ വച്ച് ഇന്ത്യയുടെ താരമായത് അജയ് ജഡേജ ആയിരുന്നു. വഖാർ യൂനിസിനെ തച്ചു തകർക്കുകയാിരുന്നു അജയ് ജഡേജ. 25 പന്തിൽ 45 റൺസെടുത്തു. ഊ മത്സരത്തിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. 1999ൽ ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫോഡിലായിരുന്നു ഇന്ത്യ- പാക്കിസ്ഥാൻ മൂന്നാം അങ്കം. അന്ന് വെങ്കിടേഷ് പ്രസാദായിരുന്നു ഇന്ത്യയുടെ വിജയശിൽപ്പി. 27 റൺസ് മാത്രം വിട്ടുനൽകി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ വെങ്കിടേഷ് പ്രസാദ് ഇന്ത്യയ്ക്ക് 47 റൺസ് ജയം സമ്മാനിച്ചു.

2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ വീരവാദം മുഴക്കിയെത്തിയ പാക് പേസർ ഷുഹൈബ് അക്തറിനെ സച്ചിൻ ടെണ്ടുൽക്കർ അടിച്ചു നിരത്തുന്ന കാഴ്‌ച്ചയാണ് എല്ലാവരും കണ്ടത്. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ സയീദ് അൻവറിന്റെ സെഞ്ചുറിയിൽ 273 റൺസെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി സച്ചിനും സേവാഗും ചേർന്ന് തകർപ്പൻ തുടക്കം നൽകി. അക്തറിന്റെ ഒരോവറിൽ സിക്‌സറും ബൗണ്ടറികളുമായി 18 റൺസാണ് അന്ന് സച്ചിൻ നേടിയത്. സച്ചിന്റെ മികവിൽ അന്ന് ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു.

2011 ലോകകപ്പിൽ സെമിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഇവിടെ ഇന്ത്യയുടെ വിജയത്തേര് നയിച്ചത് സച്ചിനായിരുന്നു. 29 റൺസിനായിരുന്നു ഇന്ത്യ അന്ന് വിജയിച്ചത്. അന്ന് ധോണിയും സംഘവും ലോകകപ്പ് ഉയർത്തുകയും ചെയ്തു. ഇന്ന് ലോകകപ്പിലെ ചരിത്രം തിരുത്താൻ ഇറങ്ങിയ പാക്കിസ്ഥാന് അതിന് സാധിക്കാതെ പോകുകയായിരുന്നു. മുൻകാലങ്ങളിൽ സച്ചിനും വെങ്കിടേഷ് പ്രസാദും വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചതെങ്കിൽ ഇത്തവണ ദൗത്യം വിരാട് കോലിയും മുഹമ്മദ് ഷമിയും ഏറ്റെടുക്കുകയായിരുന്നു സെഞ്ച്വറി പ്രകടനത്തോടെ സച്ചിനെയും കോലി കടത്തിവെട്ടിയപ്പോൾ നാല് വിക്കറ്റെടുത്ത് ഷമി വെങ്കിടേഷ് പ്രസാദിന്റെ റോൾ ഭംഗിയായി നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP