Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോകകപ്പ് ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യക്കു തോൽവി; മാക്‌സ്‌വെൽ-വാർണർ സെഞ്ച്വറി മികവിൽ ഓസ്‌ട്രേലിയ ജയിച്ചത് 106 റണ്ണിന്: ഇന്ത്യയിലെ തോൽവിക്ക് കപ്പെടുത്തു പകരം വീട്ടാൻ ഓസീസിനാകുമോ?

ലോകകപ്പ് ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യക്കു തോൽവി; മാക്‌സ്‌വെൽ-വാർണർ സെഞ്ച്വറി മികവിൽ ഓസ്‌ട്രേലിയ ജയിച്ചത് 106 റണ്ണിന്: ഇന്ത്യയിലെ തോൽവിക്ക് കപ്പെടുത്തു പകരം വീട്ടാൻ ഓസീസിനാകുമോ?

അഡ്‌ലെയ്ഡ്: ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യക്കു തോൽവി. 106 റണ്ണിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 48.2 ഓവറിൽ 371 റണ്ണെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 45.1 ഓവറിൽ 265 റണ്ണിന് ബാറ്റു താഴ്‌ത്തി.

ഓപ്പണർ ഡേവിഡ് വാർണറുടെയും (104) ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും (122) സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ സ്വന്തമാക്കിയത്. മാക്‌സ്‌വെൽ 57 പന്തിൽ നിന്നാണ് 122 റൺസ് അടിച്ചുകൂട്ടിയത്.

വാർണർ 83 പന്തിൽ രണ്ടു സിക്‌സറും 14 ഫോറും ഉൾപ്പടെയാണ് 104 റൺസ് എടുത്തത്. മാക്‌സ്‌വെല്ലായിരുന്നു കൂടുതൽ അപകടകാരി. വെറും 57 പന്തുകളിൽ നിന്നാണ് മാക്‌സ്‌വെൽ 122 റൺസ് എടുത്തത്. എട്ടു സിക്‌സറും 11 ഫോറും ഈ ഇന്നിങ്‌സിൽ ഉൾപ്പെടുന്നു.

ഇന്ത്യക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ഉമേഷ് യാദവും മോഹിത് ശർമ്മയും രണ്ടു വിക്കറ്റുകൾ വീതമെടുത്തു. സ്റ്റുവർട്ട് ബിന്നിയും അക്‌സാർ പട്ടേലും ഓരോ വിക്കറ്റ് എടുത്തു.

ഇന്ത്യക്കുവേണ്ടി ശിഖർ ധവാനും അജിൻക്യ രഹാനെയും അമ്പാട്ടി റായ്ഡുവും അർധ സെഞ്ച്വറി നേടിയെങ്കിലും വിജയം നേടാൻ അത് പര്യാപ്തമായിരുന്നില്ല. ധവാൻ 59ഉം രഹാനെ 66ഉം റായ്ഡു 53ഉം റണ്ണെടുത്തു. രോഹിത് ശർമ-5, വിരാട് കോഹ്‌ലി- 18, സുരേഷ് റെയ്‌ന- 9, സ്റ്റ്യുവർട്ട് ബിന്നി- 5, അക്ഷർ പട്ടേൽ- 5, രവീന്ദ്ര ജഡേജ- 20, ആർ അശ്വിൻ -1 എന്നിങ്ങനെയാണ് മറ്റു കളിക്കാരുടെ സ്‌കോർ. ക്യാപ്റ്റൻ ധോണി റണ്ണൊന്നുമെടുക്കാതെ ആദ്യ പന്തിൽ തന്നെ പുറത്തായി.

ഇന്ത്യ ആതിഥേയത്വം വഹിച്ച 2011 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ വാം അപ് മത്സരം ബംഗളൂരുവിൽ ഓസ്‌ട്രേലിയയുമായി ആയിരുന്നു. അന്നത്തെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ തോൽപ്പിക്കുകയും ചെയ്തു. ഒടുവിൽ ഇന്ത്യ കപ്പും നേടി.

2015ൽ ആതിഥേയർ ഓസ്‌ട്രേലിയ. ആദ്യ വാം അപ് മത്സരത്തിൽ ആതിഥേയരുടെ എതിരാളി ലോകചാമ്പ്യന്മാരായ ഇന്ത്യ. ഇന്ത്യയെ തോൽപ്പിക്കാനായതോടെ ചരിത്രം തിരിച്ചടിച്ച് കപ്പ് ഓസ്‌ട്രേലിയ കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP