Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടിന്റെ മറ്റൊരധ്യായം കൂടി; ഒരു മത്സരം പോലും ജയിക്കാതെ ലോക ചാമ്പ്യന്മാർ ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്ന് പുറത്ത്

ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടിന്റെ മറ്റൊരധ്യായം കൂടി; ഒരു മത്സരം പോലും ജയിക്കാതെ ലോക ചാമ്പ്യന്മാർ ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്ന് പുറത്ത്

പെർത്ത്: ലോകചാമ്പ്യൻ പട്ടം നിലനിർത്താൻ ഓസ്‌ട്രേലിയയിലേക്കു പറന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാണക്കേടിന്റെ മറ്റൊരു അധ്യായം കൂടി. ഇംഗ്ലണ്ടു കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാതെ ഇന്ത്യ പുറത്തായി. നേരത്തെ തന്നെ പഴികേട്ട ബൗളിങ് നിരയ്‌ക്കൊപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കരുത്തരായ ബാറ്റിങ് നിരയും അമ്പേ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ തോൽവി എളുപ്പമാക്കിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 48.1 ഓവറിൽ വെറും 200 റണ്ണിന് ഓൾ ഔട്ടായിരുന്നു. 19 പന്തുശേഷിക്കെ ഏഴുവിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഞായറാഴ്ച പെർത്തിൽ നടക്കുന്ന ഫൈനൽ മൽസരത്തിൽ ഇംഗ്ലണ്ട് ഓസീസിനെ നേരിടും.

ഓപ്പണിങ് വിക്കറ്റിൽ അജിൻക്യ രഹാനെയും (73) ശിവർ ധവാനും ചേർന്ന് 83 റൺസാണ് ഇന്ത്യക്കായി നേടിയത്. എന്നാൽ പിന്നീട് ബാറ്റിങ് പാടെ തകർന്നു. 44.2 ഓവറിൽ ഒൻപതിന് 165 എന്ന നിലയിൽ നിന്ന് ഇന്ത്യൻ സ്‌കോർ 200ലെത്തിച്ചത് അവസാന വിക്കറ്റിൽ മോഹിത് ശർമ- മുഹമ്മദ് ഷാമി കൂട്ടുകെട്ടാണ്. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 35 റൺസ് കൂട്ടിച്ചേർത്തു. 17 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 25 റൺസെടുത്ത ഷാമിയാണ് ഇന്ത്യൻ നിരയിൽ അവസാനം പുറത്തായത്.

വിരാട് കോഹ്‌ലി എട്ടു റൺസുമായി മടങ്ങി. സുരേഷ് റെയ്‌ന (ഒന്ന്), അമ്പാട്ടി റായിഡു (12), ക്യാപ്റ്റൻ ധോണി (17), സ്റ്റുവാർട്ട് ബിന്നി (ഏഴ്), രവീന്ദ്ര ജഡേജ (അഞ്ച്), അക്ഷർ പട്ടേൽ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോർ. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റീവൻ ഫിൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ അൽപം പ്രതിരോധത്തിൽ ആയെങ്കിലും ആറാം വിക്കറ്റിൽ ടെയ്‌ലറും ബട്‌ലറും ചേർന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇരുവരും ചേർന്ന് നിർണായകമായ 125 റൺസാണ് കൂട്ടിച്ചേർത്തത്. ഇയാൻ ബെൽ (10), മൊയിൻ അലി (17), ജോ റൂട്ട് (മൂന്ന്), ക്യാപ്റ്റൻ മോർഗൻ (രണ്ട്), രവി ബൊപ്പാര (നാല്) എന്നിവർ പെട്ടെന്ന് മടങ്ങിയപ്പോൾ ഇന്ത്യക്ക് ജയപ്രതീക്ഷ കൈവന്നിരുന്നു.

66 റൺസ് എടുക്കുന്നതിനിടെ അഞ്ചു മുൻനിര വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. ജെയിംസ് ടെയ്‌ലർ 82 റൺസും ജോസ് ബട്‌ലർ 67 റൺസുമെടുത്തു. ജെയിംസ് ടെയ്‌ലറാണ് മാൻ ഓഫ് ദ മാച്ച്. ടൂർണമെന്റിൽ ഒരു മൽസരം പോലും ജയിക്കാതെയാണ് ഇന്ത്യ പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP