Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യക്ക് നാണംകെട്ട തോൽവി; ഓവലിൽ തോറ്റത് ഇന്നിങ്‌സിനും 244 റണ്ണിനും; രണ്ടാം ഇന്നിങ്‌സിൽ പുറത്തായത് 94 റണ്ണിന്

ഇന്ത്യക്ക് നാണംകെട്ട തോൽവി; ഓവലിൽ തോറ്റത് ഇന്നിങ്‌സിനും 244 റണ്ണിനും; രണ്ടാം ഇന്നിങ്‌സിൽ പുറത്തായത് 94 റണ്ണിന്

ഓവൽ: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഇന്നിങ്‌സിനും 244 റണ്ണിനുമാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്‌സിൽ വെറും 94 റണ്ണിന് ഇന്ത്യ പുറത്താവുകയായിരുന്നു. തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങുന്നത്.

നാലുവിക്കറ്റെടുത്ത ക്രിസ് ജോർദാനാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ അന്തകനായത്. 25 റണ്ണെടുത്ത് പുറത്താകാതെ നിന്ന സ്റ്റ്യുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ 82 റണ്ണെടുത്ത ക്യാപ്റ്റൻ എം എസ് ധോണി രണ്ടാം ഇന്നിങ്‌സിൽ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

രണ്ടുറണ്ണെടുത്ത മുരളി വിജയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ഗൗതം ഗംഭീർ റണ്ണൗട്ടായി. പൂജാര പതിനൊന്നും വിരാട് കോഹ്‌ലി 20ഉം റണ്ണെടുത്തു മടങ്ങി. പിന്നീടാർക്കും അഞ്ചുറൺ പോലും തികയ്ക്കാൻ ആയില്ല.

നേരത്തെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ട് കൂറ്റൻ ലീഡ് നേടിയപ്പോൾ തന്നെ ഇന്ത്യ പരാജയം മണത്തിരുന്നു. പുറത്താകാതെ 149 റണ്ണാണ് ജോ നേടിയത്. തോൽവി എത്രനേരം വൈകുമെന്നു മാത്രമായിരുന്നു സംശയം. എന്നാൽ മൂന്നാം ദിനം തീരുംവരെ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കായില്ല.

ഇരു ഇന്നിങ്‌സിലും പൂർണ പരാജയമായ ഇന്ത്യൻ ബാറ്റിങ് നിര പതിവുപോലെ തകർന്നടിഞ്ഞപ്പോൾ അനായാസമായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. രണ്ടാംദിനം കളി നിർത്തുമ്പോൾ തന്നെ 237 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ജോ റൂട്ട് 165 പന്തിലാണ് 149 റൺ നേടിയത്.

ആദ്യ ഇന്നിങ്‌സിൽ ധോണിയുടെ 82 റണ്ണിന്റെ സഹായത്തോടെ ഇന്ത്യ 148 റണ്ണാണെടുത്തത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 486 റണ്ണെടുത്തു. ക്യാപ്റ്റൻ അലിസ്റ്റർ കുക്കും (79) ഗാരി ബാലൻസും (64) ഇംഗ്ലണ്ടിനായി അർധ സെഞ്ചുറി നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP