Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യ കപ്പിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാം; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ബി സി സി ഐ

ഏഷ്യ കപ്പിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാം; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ബി സി സി ഐ

മുംബൈ: നയതന്ത്ര ബന്ധങ്ങളിലെ വിള്ളലിൽ പ്രതിഷേധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ബി സി സി ഐ രംഗത്തെത്തി. 2018 ഏഷ്യ കപ്പ് പങ്കെടുക്കണമോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാവുന്നതാണെന്ന് ബിസിസിഐ പറഞ്ഞു.

ഏഷ്യ കപ്പ് 14ാം പതിപ്പ് 2018 സെപ്റ്റംബർ 15 മുതൽ 30 വരെയാണ് നടക്കുന്നത്.ടൂർണ്ണമെന്റ് തീരുമാനിച്ചത് പ്രകാരം നടക്കുമെന്ന് പങ്കെടുക്കണോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാവുന്നതാണെന്ന് ബിസിസിഐയുടെ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

പാക്കിസ്ഥാനുമായി ബൈ-ലാറ്ററൽ സീരീസ് കളിക്കാത്തതിനു ഇന്ത്യൻ ബോർഡിനെതിരെ പിസിബി കേസ് കൊടുത്തിരിക്കുകയാണ്. അടുത്ത എട്ട് വർഷത്തിനുള്ളിൽ 8 പരമ്ബരകൾ കളിക്കാമെന്ന് കരാർ ഉണ്ടെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നല്ല രീതിയിൽ അല്ലാത്തതിനാൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു

മുമ്പ് ഇന്ത്യയുടെ കൈവശം ധാരാളം പണമുണ്ട്. ഇന്ത്യ പങ്കെടുക്കുന്ന ക്രിക്കറ്റ് മൽസരത്തിലൂടെ വൻതുക പരസ്യവരുമാനം ലഭിക്കും. ഇതിന്റെ ഒരു പങ്ക് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന ടീമുകൾക്കും ലഭിക്കും. അതുകൊണ്ടാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പര സംഘടിപ്പിക്കാൻ മറ്റു രാജ്യങ്ങൾ മുന്നിട്ടുനിൽക്കുന്നതെന്ന് പിസിബി ചെയർമാൻ പറഞ്ഞിരുന്നു.

ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന രാജ്യമെന്ന നിലയ്ക്ക് ഐസിസിക്ക് ഇന്ത്യയോട് പ്രത്യേക താൽപര്യമുണ്ടാകാം. എന്നാൽ തങ്ങൾക്ക് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളെയും പോലെ ഒരു ടീം മാത്രമാണ് ഇന്ത്യയെന്നും നജാം സേഥി പറഞ്ഞിരുന്നു. ഏഷ്യാകപ്പ്, ഏഷൻ എമർജിങ് കപ്പ് എന്നിവ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP