Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറ്റിങ് നിരയുടെ കരുത്തിൽ ഇന്ത്യയും ഇംഗ്ലണ്ടിനെ തളച്ച കരുത്തിൽ പകാകിസ്താനും; ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ തീപാറും; ഇന്ത്യ-പാക്ക് ചാംപ്യൻസ് ട്രോഫി ഫൈനൽ ഇന്ന് വൈകിട്ട് മൂന്നിന്

ബാറ്റിങ് നിരയുടെ കരുത്തിൽ ഇന്ത്യയും ഇംഗ്ലണ്ടിനെ തളച്ച കരുത്തിൽ പകാകിസ്താനും; ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ തീപാറും; ഇന്ത്യ-പാക്ക് ചാംപ്യൻസ് ട്രോഫി ഫൈനൽ ഇന്ന് വൈകിട്ട് മൂന്നിന്

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്. ബർമിങ്ങാമിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യ ഉജ്ജ്വവിജയം നേടിയെങ്കിലും സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് പകിസ്താൻ ഫൈനലിലെത്തിയത്.

കരുത്തുറ്റ ബാറ്റിങ് നിരയിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. റൺപട്ടികയിൽ ആദ്യ അഞ്ചുപേരിൽ മൂന്നും ഇന്ത്യക്കാർ. ശിഖർ ധവാൻ(317 റൺസ്) ഒന്നാമതും രോഹിത് ശർമ(304) രണ്ടാമതും കോഹ്ലി(253) അഞ്ചാമതും. ബോളിങ്ങിലാകട്ടെ പാക്കിസ്ഥാന്റെ രണ്ടുപേരുണ്ട് ആദ്യ അഞ്ചിൽ. ഹസൻ അലി(10 വിക്കറ്റ്) ഒന്നാമതും ഏഴു വിക്കറ്റുള്ള ജുനൈദ് ഖാൻ നാലാമതും.

ബാറ്റിങ്ങിലെ ആദ്യ അഞ്ചിൽ പാക്ക് താരമോ ബോളിങ്ങിലെ ആദ്യ അഞ്ചുപേരിൽ ഇന്ത്യൻ താരമോ ഇല്ല. ഇങ്ങനെയാണെങ്കിലും സന്തുലിതമാണ് ടീമുകൾ രണ്ടും. ബാറ്റിങ്ങിൽ പാക്കിസ്ഥാനോ ബോളിങ്ങിൽ ഇന്ത്യയോ മോശമല്ല.

ഭുവനേശ് കുമാറും ജസിപ്രിത് ബുമ്രയും നല്ല ഫോമിലാണ്. ഇന്ത്യയുടെ മധ്യനിര ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് ഒരു പോരായ്മ. മുൻനിര തകർത്തു കളിക്കുമ്പോൾ മധ്യനിര പരീക്ഷിക്കപ്പെടുന്നതെങ്ങനെ എന്ന ചോദ്യവും പ്രസക്തം. ധോണിയും ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും കേദാർ ജാദവുമാണ് മധ്യനിരയിലുള്ളത്.

വിജയത്തോടെ തുടങ്ങിയ ഇന്ത്യ ഇക്കുറി തോറ്റത് ശ്രീലങ്കയോടു മാത്രമാണ്. എന്നാൽ ഇന്ത്യയോടേറ്റ തോൽവിക്കുശേഷം പാക്കിസ്ഥാൻ എല്ലാ കളികളിലും വിജയിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യയും സർഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനും തുല്യശക്തികളാണെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം യഥാർഥത്തിൽ ചാംപ്യന്മാരുടെ പോരാട്ടമായി മാറാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP