Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധോണിയെ എഴുതി തള്ളിയവർ തലകുനിക്കട്ടെ; വീണ്ടും രക്ഷകനായി മുൻ നായകൻ; ചെന്നൈ ഏകദിനത്തിൽ 26 റൺസ് ജയത്തോടെ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു; ഓസീസ് പതറിയത് മൂർച്ചയേറിയ ഇന്ത്യൻ ബൗളർമാർക്ക് മുമ്പിൽ

ധോണിയെ എഴുതി തള്ളിയവർ തലകുനിക്കട്ടെ; വീണ്ടും രക്ഷകനായി മുൻ നായകൻ; ചെന്നൈ ഏകദിനത്തിൽ 26 റൺസ് ജയത്തോടെ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു; ഓസീസ് പതറിയത് മൂർച്ചയേറിയ ഇന്ത്യൻ ബൗളർമാർക്ക് മുമ്പിൽ

മറുനാടൻ മലയാളി ഡസ്‌ക്

ചെന്നൈ: മഹേന്ദ്ര സിങ് ധോണിയെ എഴുതിത്ത്ത്ത്തള്ളിയവരെല്ലാം തലകുനിക്കട്ടെ. ഒരിക്കൽ കൂടി ധോണി രക്ഷകനായി അവതരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 26 റൺസ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മൽസരത്തിൽ 164 റൺസായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പതറിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 281 റൺസാണ് എടുത്തത്. തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറി ആറാം വിക്കറ്റിൽ ധോണി, ഹാർദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേർത്ത 118 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. പാണ്ഡ്യ 83 റൺസും ധോണി 79 റൺസുമെടുത്തു.

എന്നാൽ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് മഴ പെയ്തതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 37 ഓവറിൽ 238 റൺസായി ലക്ഷ്യം പുനർനിർണയിച്ചു. പക്ഷെ, ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിനു മുമ്പ് മൽസരം വീണ്ടും നിർത്തിവയ്‌ക്കേണ്ടി വന്നു. ഇതേത്തുടർന്ന് വിജയലക്ഷ്യം 21 ഓവറിൽ 164 ആയി വീണ്ടും പുനർനിശ്ചയിച്ചു.

തുടക്കത്തിലെ കൂട്ടത്തകർച്ചയിൽനിന്നു കരകയറിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട സ്‌കോർ കിട്ടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഹാർദ്ദിക് പാണ്ഡ്യയുടെയും മുൻ ക്യാപ്റ്റൻ ധോണിയുടെയും മികവിൽ നേടിയത് ഏഴിന് 281. സിക്‌സറുകളുമായി കളം നിറഞ്ഞ് അർധ സെഞ്ചുറി കുറിച്ച ഹാർദ്ദിക് പാണ്ഡ്യയും മുൻ ക്യാപ്റ്റൻ ധോണിയും ചേർന്ന് നേടിയ 118 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നും രക്ഷിച്ചത്. 66 പന്തിൽനിന്ന് അഞ്ച് വീതം ഫോറും സിക്‌സറും പായിച്ച പാണ്ഡ്യ 83 റൺസെടുത്താണ് മടങ്ങിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ധോണി 100 അർധ സെഞ്ചുറി നേടിയതും കളിയുടെ സവിശേഷതയാണ്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ധോണി. സച്ചിൻ തെൻഡുൽക്കർ (164), രാഹുൽ ദ്രാവിഡ് (146), സൗരവ് ഗാംഗുലി (107) എന്നിവരാണ് ധോണിക്കു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇന്ത്യക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP