Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസി ഏകദിന റാങ്കിങ്: ഇന്ത്യ ഒന്നാമത്

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടുമത്സരങ്ങൾ വിജയിച്ചതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം സിംബാബ്‌വെയോട് തോറ്റ ഓസ്‌ട്രേലിയ രണ്ടു സ്ഥാനം നഷ്ടമായി നാലാം സ്ഥാനത്തെത്തി. ഈ വർഷമാദ്യം ന്യൂസിലൻഡിൽ പര്യടനത്തിനുപോയ ഇന്ത്യൻ ടീമിന് ഒരു കളിപോലും ജയിക്കാനാകാത്തതാണ്‌ ഒന്നാം റാങ്ക് നഷ്ടപ്പെടാൻ ഇടയാക്കിയത്.

113 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 111 പോയിന്റുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്. ആസ്‌ട്രേലിയയ്ക്കും 111 പോയിന്റാണുള്ളതെങ്കിലും നാലാം സ്ഥാനത്താണ് അവർ.

ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾ കൂടി ജയിക്കുകയും ത്രിരാഷ്ട്ര ഏകദിനത്തിൽ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോല്പിക്കുകയും ചെയ്താൽ മാത്രമെ ഇന്ത്യയ്ക്ക് ഒന്നാം റാങ്കിൽ തുടരാനാകൂ. നാളെ ബർമിങ്ഹാമിലാണ് ഇന്ത്യയുടെ നാലാം ഏകദിനം. ത്രിരാഷ്ട്ര പരമ്പരയിലെ ശേഷിക്കുന്ന ലീഗ് മത്സരങ്ങളിലും ഫൈനലിലും ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഇന്ത്യയെ മറികടന്ന് അവർ ഒന്നാം സ്ഥാനത്തെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP