Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

19 മത്സരങ്ങളിൽ അജയ്യരായി മുന്നേറിയ ടീം ഇന്ത്യയെ ഓസ്‌ട്രേലിയ പിടിച്ചുകെട്ടി; കോലിയും കൂട്ടരും 333 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് സ്റ്റീഫൻ ഒക്കീഫയുടെ ബൗളിങ് മികവിനു മുന്നിൽ; 2001ൽ സ്റ്റീവ് വോയും സംഘവും ഏറ്റുവാങ്ങിയ ചരിത്ര തോൽവിക്ക് സ്മിത്തും കൂട്ടരും പകരംവീട്ടി

19 മത്സരങ്ങളിൽ അജയ്യരായി മുന്നേറിയ ടീം ഇന്ത്യയെ ഓസ്‌ട്രേലിയ പിടിച്ചുകെട്ടി; കോലിയും കൂട്ടരും 333 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് സ്റ്റീഫൻ ഒക്കീഫയുടെ ബൗളിങ് മികവിനു മുന്നിൽ; 2001ൽ സ്റ്റീവ് വോയും സംഘവും ഏറ്റുവാങ്ങിയ ചരിത്ര തോൽവിക്ക് സ്മിത്തും കൂട്ടരും പകരംവീട്ടി

പൂണെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രഥമ ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 441 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 107 റൺസിനു പുറത്തായി. 333 റൺസിനാണ് ഓസ്‌ട്രേലിയയുടെ ജയം. വിരാട് കോലി അടക്കമുള്ള പേരുകേട്ട ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഓസ്‌ട്രേലിയൻ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 19 മത്സരങ്ങളിൽ അപരാജിതരായി മുന്നേറിയ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കു മുന്നിൽ ദയനീയമായി കീഴടങ്ങിയത് വലയി നാണക്കേടായി. ഒരു സെഷനും രണ്ടു ദിവസവും ബാക്കിനിൽക്കെയാണ് ലോക ഒന്നാം നമ്പർ ടീമിന്റെ വീഴ്ചയെന്നത് തോൽവി ഭാരം കൂട്ടുന്നു. 12 വർഷത്തിനുശേഷമാണ് ഓസ്‌ട്രേലിയ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ജയിക്കുന്നത്. 2004ലായിരുന്നു ഇതിനു മുമ്പത്തെ ഓസ്‌ട്രേലിയയുടെ വിജയം. സ്‌കോർ: ഓസ്‌ട്രേലിയ 260, 285. ഇന്ത്യ 105, 107.

രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് താരം സ്റ്റീഫൻ ഒക്കീഫാണ് ഇന്ത്യയെ തകർത്തത്. ഒക്കീഫയുടെ ആദ്യ 10 വിക്കറ്റ് നേട്ടമാണ് ഇത്. രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും ഓസ്ട്രിലയയുടെ ജയത്തിൽ നിർണായക പങ്കു വഹിച്ചു.

മുരളി വിജയ് (രണ്ട്), കെ.എൽ.രാഹുൽ (10), ചേതേശ്വർ പൂജാര (31) വിരാട് കോഹ്ലി (13), അജങ്ക്യ രഹാനെ (18), അശ്വിൻ (എട്ട്), വയോധികിമാൻ സാഹ (അഞ്ച്), രവീന്ദ്ര ജഡേജ (മൂന്ന്) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ

ഓസീസിനെ സംബന്ധിച്ച് ഇതൊരു മധുരതരമായ പകരം വീട്ടൽ കൂടിയാണ്. 2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഏറ്റുവാങ്ങിയ ചരിത്രപരമായ തോൽവിക്ക് അതേ നാണയത്തിൽ പൂനയിൽ മറുപടി നല്കിയിരിക്കുകയാണ് ഓസീസ്. അന്ന് തുടർ ജയങ്ങളുടെ ലോക റെക്കോർഡുമായി ഇന്ത്യയിലേക്കു വന്ന സ്റ്റീവ് വോയുടെ ഓസീസ് ടീമിനെ വിവി എസ് ലക്ഷ്മണിന്റെയും രാഹുൽ ദ്രാവിഡിന്റെയും ഇതിഹാസ ഇന്നിങ്‌സുകളുടെ ബലത്തിൽ സൗരവ് ഗാംഗുലിയുടെ ടീം മുട്ടുകുത്തിക്കുകയായിരുന്നു. ഇത്തവണ അപരാജിത കുതിപ്പിന്റെ റെക്കോർഡുമായെത്തിയ കോഹ്‌ലിയും കൂട്ടരും സ്റ്റീവ് സ്മിത്തിനും കൂട്ടർക്കും മുന്നിൽ മൂക്കുകുത്തി വീണു.

ഈ മൽസരത്തിൽ ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയ വിജയലക്ഷ്യം, ഓസീസ് ടീം ഇന്ത്യൻ മണ്ണിൽ ആതിഥേയർക്കു മുന്നിൽ ഉയർത്തുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ വിജയലക്ഷ്യമാണ്. എന്നാൽ, സന്ദർശകർക്കായൊരുക്കിയ 'കറങ്ങും പിച്ചിൽ' മൽസരത്തിന്റെ മൂന്നാം ദിനം തന്നെ കോഹ്‌ലിപ്പട തകർന്നു വീഴുന്ന കാഴ്ച അതിദാരുണമായിരുന്നു. ശ്രദ്ധിച്ചുകളിച്ചാൽ റൺസൊഴുകാൻ ബുദ്ധിമുട്ടില്ലെന്ന് ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് സെഞ്ചുറിയുമായി അടയാളപ്പെടുത്തിയ പിച്ചിൽ, ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ അനായാസം കീഴടങ്ങി.

പരമ്പരയിൽ ഇനി മൂന്നു ടെസ്റ്റുകൾ കൂടി ശേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP