Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീപ്പൊരി ബാറ്റിംഗുമായി ധവാനും പുജാരയ്ക്കും സെഞ്ച്വറി; ആദ്യടെസ്റ്റിൽ ഒന്നാംദിനം ലങ്കയ്‌ക്കെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ; മൂന്നുവിക്കറ്റ് നഷ്ടത്തിൽ 399 റൺസിന്റെ കോട്ടകെട്ടി ഉയർത്തി ശാസ്ത്രിയുടെ ശിഷ്യപ്പട

തീപ്പൊരി ബാറ്റിംഗുമായി ധവാനും പുജാരയ്ക്കും സെഞ്ച്വറി; ആദ്യടെസ്റ്റിൽ ഒന്നാംദിനം ലങ്കയ്‌ക്കെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ; മൂന്നുവിക്കറ്റ് നഷ്ടത്തിൽ 399 റൺസിന്റെ കോട്ടകെട്ടി ഉയർത്തി ശാസ്ത്രിയുടെ ശിഷ്യപ്പട

ഗോൾ: രവിശാസ്ത്രിയുടെ നേതൃത്വത്തിൽ ആദ്യമായി കളിക്കളത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരെ മികച്ച സ്‌കോർ. ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 399 റൺസുമായി ഇന്ത്യ. ഏകദിന ശൈലിയിൽ തകർത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ ഓപ്പണർ ശിഖർ ധവാനും മനോഹരമായ ടെസ്റ്റ് ഇന്നിങ്സുമായി സെഞ്ചുറി കുറിച്ച് ചേതേശ്വർ പൂജാരയുമാണ് ഇന്ത്യൻ ഇന്നിങ്‌സിനെ കരുത്ത് പകർന്നത്.

രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (253) നിർണായകമായി. നാലാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പം പൂജാര വീണ്ടും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് നിലകൊള്ളുന്നതിനാൽ നാളെ കൂറ്റൻ സ്‌കോർ ആയിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാൻ, ഇരട്ടസെഞ്ചുറിക്ക് 10 റൺസകലെയാണ് പുറത്തായത്. 12-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ പൂജാര ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷയുമായി ക്രീസിലുണ്ട്. പൂജാര ഇതുവരെ 144 റൺസ് നേടിയപ്പോൾ, 39 റൺസുമായി രഹാനെയും ഒപ്പമുണ്ട്. നാലാം വിക്കറ്റിൽ ഇരുവരും 113 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു.

ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണ് ഇന്നത്തെ 399. 26 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ധവാൻ പുറത്തായതിനു തൊട്ടുപിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മടങ്ങിയെങ്കിലും പൂജാര-രഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റ് സ്വന്തം പേരിലാക്കിയ നുവാൻ പ്രദീപാണ് ലങ്കൻ നിരയിൽ തിളങ്ങിയത്.

കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ധവാൻ, 168 പന്തിൽ 190 റൺസെടുത്താണ് മടങ്ങിയത്. 31 ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് ധവാന്റെ ഇന്നിങ്സ്. ചേതേശ്വർ പൂജാര 247 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെയാണ് 144 റൺസെടുത്തത്. 94 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെയാണ് രഹാനെ 39 റൺസെടുത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP