Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസെന്ന നിലയിൽ; മുരളി വിജയിക്കും വിരാട് കോലിക്കും സെഞ്ചുറി

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസെന്ന നിലയിൽ; മുരളി വിജയിക്കും വിരാട് കോലിക്കും സെഞ്ചുറി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: മുരളി വിജയിയുടെയും വിരാട് കോലിയുടെയും സെഞ്ചുറി മികവിൽ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസെന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 42 റൺസെടുക്കുന്നതിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ശിഖർ ധവാനെ പെരേര പുറത്താക്കുകയായിരുന്നു. പിന്നീട് ചേതേശ്വർ പൂജാരയും ക്രീസ് വിട്ടു. 23 റൺസ് തന്നെയായിരുന്നു പൂജാരയുടെയും സമ്പാദ്യം.

തുടർന്ന് മൂന്നാം വിക്കറ്റിൽ വിരാട് കോലിയും മുരളി വിജയും ഒത്തുചേരുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 283 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 267 പന്തിൽ 13 ഫോറിന്റെ അകമ്പടിയോടെ 155 റൺസ് അടിച്ചെടുത്ത മുരളി വിജയെ സന്ദാകൻ പുറത്താക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ രഹാനെ ഒരു റണ്ണെടുത്ത് പെട്ടെന്ന് ക്രീസ് വിട്ടു.

186 പന്തിൽ 156 റൺസ് നേടിയ കോലി പുറത്താകാതെ നിൽക്കുകയാണ്. ആറു റൺസുമായി രോഹിത് ശർമ്മയാണ് കോലിക്കൊപ്പം ക്രീസിൽ. ടെസ്റ്റ് കരിയറിലെ 20-ാം സെഞ്ചുറിയാണ് ഫിറോസ്ഷാ കോട്‌ലയിൽ പൂർത്തിയാക്കിയത്. ഒപ്പം ടെസ്റ്റിൽ 5000 റൺസും ഇന്ത്യൻ ക്യാപ്റ്റൻ പിന്നിട്ടു. 5000 ക്ലബ്ബിലെത്തുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് കോലി.

ആദ്യ ടെസ്റ്റ് സമനിലയിലായപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യക്ക് പരമ്പര വിട്ടുനൽകാതിരിക്കാൻ ലങ്കക്ക് ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP