Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്കു ബാറ്റിങ്

റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്കു ബാറ്റിങ്. ടോസ് നേടിയ ലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യക്കു പരമ്പര സജീവമായി നിലനിർത്തണമെങ്കിൽ ഈ മത്സരത്തിൽ ജയിച്ചേ മതിയാകൂ. കൈവിരലിനേറ്റ പരുക്കുമൂലം ആദ്യ മൽസരത്തിൽ കളിക്കാതിരുന്ന ശ്രീലങ്കൻ താരം തിലകരത്്‌നെ ദിൽഷൻ ഇന്ന് കളിക്കാനിറങ്ങും.

ടീം ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ബൂംറ, ആശിഷ് നെഹ്‌റ.

ടീം ശ്രീലങ്ക: ദിൽഷൻ, ഗുണതിലക, ചണ്ഡിമൽ, കപുഗദേര, സിരിവർധനെ, ഷാനക, പ്രസന്ന, തിസാര പെരേര, സചിത്ര സേനനായകെ, കസൂൺ രജിത, ചമീര.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP