Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോ റൂട്ടിന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ; അർധ സെഞ്ച്വറി നേടി മോർഗനും വില്ലിയും; 323 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം

ജോ റൂട്ടിന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ;  അർധ സെഞ്ച്വറി നേടി മോർഗനും വില്ലിയും; 323 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം. സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഓവറിൽ ഏഴു വിക്കറ്റിന് 322 റൺസടിച്ചു. 116 പന്തിൽ 113 റൺസാണ് റൂട്ട് നേടിയത്്. അർധ സെഞ്ചുറിയുമായി നായകൻ ഓയിൻ മോർഗൻ, റൂട്ടിന് മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഏറ്റവും ഒടുവിൽ റിപ്പോർട് കിട്ടുമ്പോൾ 7 ഓവറിൽ വിക്കറ്റ് പോകാതെ 45 റൺസ് നേടിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണിങ് വിക്കറ്റിൽ ബെയർസ്റ്റോവും ജേസൺ റോയിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബെയർസ്റ്റോവിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 38 റൺസായിരുന്നു ബെയർസ്റ്റോവിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ജേസൺ റോയ് 40 റൺസെടുത്ത് പുറത്തായി.

പിന്നീട് മൂന്നാം വിക്കറ്റിൽ ജോ റൂട്ടും ഇയാൻ മോർഗനും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 103 റൺസ് അടിച്ചെടുത്തു. 53 റൺസെടുത്ത ഇയാൻ മോർഗനെ പുറത്താക്കി കുൽദീപ് യാദവ് വീണ്ടും ഇന്ത്യയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഡേവിഡ് വില്ലിയാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗത കൂട്ടിയത്. വില്ലി 31 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം 50 റൺസടിച്ചു. കഴിഞ്ഞ ഏകദിനത്തിൽ ആറു വിക്കറ്റെടുത്ത കുൽദീപ് ഈ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ചാഹലും ഹാർദിക് പാണ്ഡ്യയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP