Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാപ്റ്റന്റെ ചിറകിലേറി രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യ; സ്റ്റംമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന നിലയിൽ; കോഹ്ലി പുറത്താവാതെ 85 റൺസ്

ക്യാപ്റ്റന്റെ ചിറകിലേറി രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യ; സ്റ്റംമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന നിലയിൽ; കോഹ്ലി പുറത്താവാതെ 85 റൺസ്

സെഞ്ചൂറിയൻ:ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റന്റെ ചിറകിലേറി രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യ. കളി അവസാനിപ്പിക്കുന്‌പോൾ 185/5 എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ശേഷിക്കെ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 152 റൺസ് പിന്നിലാണ്.

85 റൺസുമായി കോഹ്ലിയും 11 റൺസുമായി ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ. ധവാന് പകരം ടീമിലെത്തിയ കെ എൽ രാഹുൽ പരാജയമായിരുന്നു. 10 റൺസിന് രാഹുൽ പുറത്തായി. മുരളി വിജയ് 46 റൺസ് നേടി. റൺ നേടാനാകാതെ പൂജാര റൺഔട്ട് ആയി.

രണ്ടാം ദിനം ആറു വിക്കറ്റിന് 269 റൺസെന്ന സ്‌കോറിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 66 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റുകളും നഷ്ടമായി.ആർ. അശ്വിൻ നാലും ഇഷാന്ത് ശർമ മൂന്നും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP