Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെഞ്ചുറിയനിലു ഇന്ത്യൻ പെരുമ! ബൗളർമാരുടെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തിൽ നേടിയത് ഉജ്ജ്വല വിജയം; അഞ്ച് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ ആതിഥേയരുടെ കഥകഴിച്ചു

സെഞ്ചുറിയനിലു ഇന്ത്യൻ പെരുമ! ബൗളർമാരുടെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തിൽ നേടിയത് ഉജ്ജ്വല വിജയം; അഞ്ച് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ ആതിഥേയരുടെ കഥകഴിച്ചു

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം. ബൗളർമാരുടെ മികച്ച പ്രകടനമാണ് കേസിൽ നിർണായകമായത്. യം; അഞ്ച് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലിന്റെ മികച്ച പ്രകടനമാണ് കളിയിലെ ഹൈലറ്റ്. 119 റൺസ് പിന്തുടർന്ന ഇന്ത്യ 20.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി.

15 റൺസെടുത്ത ഓപ്പണർ രോഹിത് ശർമ്മയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും അർധ സെഞ്ചുറിയുമായി ശിഖർ ധവാനും, 46 റൺസുമായി നായകൻ വിരാട് കോഹ്ലിയും ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ധവാൻ 56 പന്തിൽ 51 റൺസും വിരാട് 50 പന്തിൽ 46 റൺസുമെടുത്തു. രോഹിത്, റബാഡയുടെ പന്തിൽ മോണി മോർക്കലിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.

നേരത്തെ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ അഞ്ചും, കുൽദീപ് യാദവ് മൂന്നും വിക്കറ്റ് സ്വന്തമാക്കി. ഭൂവനേശ്വർ കുമാർ, ജാസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് നേടി. ചാഹലിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. 8.2 ഓവർ എറിഞ്ഞ അദ്ദേഹം ഒരു മെയ്ഡൻ ഉൾപ്പെടെ 22 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

നായകൻ ഫാഫ് ഡുപ്ലസിസിന്റെ അഭാവത്തിൽ ഇരുപത്തിരണ്ടുകാരനായ മാർക്ക് രാമിന്റെ കീഴിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിറങ്ങിയത്. എന്നാൽ ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തിന് മുന്നിൽ 32.2 ഓവറിൽ 118 റൺസിന് ദക്ഷിണാഫ്രിക്കയുടെ മുഴുവൻ ബാറ്റ്സ്മാന്മാരും കൂടാരം കയറി. 25 റൺസ് വീതമെടുത്ത ജെപി ഡുമിനിയും ഖയ സോണ്ടോയുമാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർമാർ. 23 റൺസെടുത്ത ഹാഷിം അംലയെ ധോണിയുടെ കൈകളിലെത്തിച്ച് ഭുവനേശ്വേർ കുമാറാണ് ആതിഥേയർക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തടർന്നു വന്നവർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP